റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
NHAI യുടെ രാജ്മാര്‍ഗ് ഇന്‍ഫ്ര ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന് CARE റേറ്റിംഗ്‌സില്‍ നിന്ന് AAA റേറ്റിംഗ് ലഭിച്ചു
प्रविष्टि तिथि:
02 JAN 2026 5:28PM by PIB Thiruvananthpuram
ദീര്‍ഘകാല ബാങ്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലെ മികവിന്, NHAI സ്‌പോണ്‍സര്‍ ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (InvIT) - രാജ്മാര്‍ഗ് ഇന്‍ഫ്ര ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന് (RIIT) CARE റേറ്റിംഗ്‌സ് ലിമിറ്റഡിന്റെ AAA (സ്റ്റേബിള്‍) റേറ്റിംഗ് ലഭിച്ചു. RIIT വാഗ്ദാനം ചെയ്യുന്ന ധനസഹായ പദ്ധതിയുടെ മികച്ച നിലവാരത്തിലുള്ള സുരക്ഷയെയും വിശ്വാസ്യതയെയും ഈ ഉയര്‍ന്ന തലത്തിലുള്ള റേറ്റിംഗ് അടിവരയിടുന്നു. ഇത്, നിക്ഷേപകര്‍ക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ അവസരങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വളര്‍ച്ചയെയും സുസ്ഥിര മൂലധന രൂപീകരണത്തെയും പിന്തുണയ്ക്കുന്ന ശക്തമായ, നിക്ഷേപക സൗഹൃദ പ്ലാറ്റ്ഫോം എന്ന നിലയില്‍ RIIT യുടെ പങ്കിനെ ഈ നേട്ടം ശക്തിപ്പെടുത്തുന്നു.
AAA (സ്റ്റേബിള്‍) റേറ്റിംഗ് സാധ്യമായ ഏറ്റവും ഉയര്‍ന്ന വായ്പ യോഗ്യതയെ പ്രതിനിധീകരിക്കുന്നു. ഇത് RIIT യുടെ ശക്തമായ സാമ്പത്തിക സ്ഥിതിയെയും കടം തിരിച്ചടവില്‍ വീഴ്ച വരുത്താനുള്ള അപകടസാധ്യതയുടെ ഏറ്റവും കുറഞ്ഞ നിരക്കിനെയും പ്രതിഫലിപ്പിക്കുന്നു. റേറ്റിംഗ് സമീപകാലത്തും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് 'സ്റ്റേബിള്‍' എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്
RIIT യുടെ സ്‌പോണ്‍സറായ NHAI യുടെ റോഡ്, ഹൈവേ മേഖലയിലെ അനുഭവം, വിശ്വാസ്യത, തെളിയിക്കപ്പെട്ട പ്രവര്‍ത്തന റെക്കോര്‍ഡ് എന്നിവ റേറ്റിംഗ് നിരക്കിനെ ഗണ്യമായി സ്വാധീനിച്ചതായി CARE റേറ്റിംഗുകള്‍ എടുത്തുകാണിക്കുന്നു. NHAI യുടെ ആസ്തി ധനസമ്പാദന പരിപാടിയുടെ തന്ത്രപരമായ പ്രാധാന്യവും ഒരു പ്രധാന പരിഗണനയായിരുന്നു. ഇന്നുവരെ, NHAI ഏകദേശം 1.43 ലക്ഷം കോടി രൂപയുടെ റോഡ് ആസ്തികള്‍ വിജയകരമായി പണമാക്കിയിട്ടുണ്ട്.
NHAI യുടെ ആസ്തി ധനസമ്പാദന പരിപാടി ശക്തിപ്പെടുത്തുന്നതിനായി, രാജ്മാര്‍ഗ് ഇന്‍ഫ്ര ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന് (RIIT) അടുത്തിടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) യില്‍ നിന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (InvIT) എന്ന നിലയില്‍ അംഗീകാരം ലഭിച്ചു. ദേശീയപാത ആസ്തികളുടെ ധനസമ്പാദന സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുക, അതോടൊപ്പം പ്രധാനമായും ചില്ലറ വ്യാപാരികളെയും ആഭ്യന്തര നിക്ഷേപകരെയും ലക്ഷ്യമിട്ട് ഉയര്‍ന്ന നിലവാരമുള്ളതും ദീര്‍ഘകാലത്തേക്കുള്ളതുമായ ഒരു നിക്ഷേപ സംവിധാനം സൃഷ്ടിക്കുക എന്നിവയാണ് പബ്ലിക് ഇന്‍വിറ്റ് വഴി ലക്ഷ്യമിടുന്നത്. ദേശീയപാത അടിസ്ഥാന സൗകര്യ വളര്‍ച്ചാ ഗാഥയില്‍ പൊതുജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പിനെ ഈ സംരംഭം അടയാളപ്പെടുത്തുന്നു.
***
(रिलीज़ आईडी: 2210912)
आगंतुक पटल : 13