നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
നിര്‍മിതബുദ്ധി അവബോധവും ഭാവിസജ്ജമായ പഠനവും പ്രോത്സാഹിപ്പിക്കുന്നതിന് 'സ്‌കില്‍ ദി നേഷന്‍ ചലഞ്ചി'ന് തുടക്കം കുറിച്ച് രാഷ്ട്രപതി
SOAR - AI കോഴ്‌സ് മൊഡ്യൂള്‍ പൂര്‍ത്തിയാക്കി 15 പാര്‍ലമെന്റ് അംഗങ്ങള്‍; എഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ കരുത്തുറ്റ നേതൃത്വ പ്രതിബദ്ധതയുടെ പ്രതിഫലനം
प्रविष्टि तिथि:
02 JAN 2026 4:45PM by PIB Thiruvananthpuram
നിര്‍മിതബുദ്ധി അവബോധവും ഭാവിസജ്ജമായ പഠനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'സ്‌കില്‍ ദി നേഷന്‍' (#SkillTheNation) ചലഞ്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു ഇന്നലെ പ്രഖ്യാപിച്ചു. സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ്ബിലെ SOAR കോഴ്‌സില്‍ (എ.ഐ സന്നദ്ധതയ്ക്കായി നൈപുണ്യ വികസനം) ചേര്‍ന്ന് ഇന്ത്യയുടെ എഐ പഠന പ്രസ്ഥാനത്തില്‍ സജീവമായി പങ്കുചേരാന്‍ രാജ്യത്തെ പൗരന്മാര്‍, നയരൂപകര്‍ത്താക്കള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, യുവജനങ്ങള്‍ എന്നിവരോട് രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു. ഭാവി അധിഷ്ഠിത ശേഷികളിലൂന്നി രാജ്യത്തെ നിര്‍മിതബുദ്ധി മേഖലയെ സജ്ജമാക്കാനും സാങ്കേതികമായി കരുത്തുറ്റതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെ മുന്നോട്ടു നയിക്കാനും നടത്തുന്ന സുപ്രധാന ചുവടുവെയ്പ്പായി സംരംഭത്തെ അവര്‍ വിശേഷിപ്പിച്ചു.
നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ മുന്‍നിര പരിപാടിയായ SOAR (എ.ഐ സന്നദ്ധതയ്ക്കായി നൈപുണ്യ വികസനം) 2025 ജൂലൈയിലാണ് ആരംഭിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, ആജീവനാന്ത പഠിതാക്കള്‍ എന്നിവര്‍ക്കായി രൂപകല്പന ചെയ്ത ഹ്രസ്വകാല നൈപുണ്യ കോഴ്സുകളിലൂടെ എല്ലാവര്‍ക്കും പ്രാപ്യമായ എഐ പഠനം ഇത് സാധ്യമാക്കുന്നു. ലളിതവും ധാര്‍മികവും ഉത്തരവാദിത്തപൂര്‍ണവും ആവേശകരവുമായി നിര്‍മിതബുദ്ധി പഠനത്തെ രൂപകല്പന ചെയ്ത SOAR കഴിഞ്ഞ ആറ് മാസത്തിനകം രാജ്യത്ത് 1.59 ലക്ഷത്തിലധികം പഠിതാക്കളിലേക്ക് എത്തിക്കഴിഞ്ഞു. ആയിരക്കണക്കിന് പേര്‍ വിജയകരമായി സാക്ഷ്യപത്രങ്ങള്‍ നേടുകയും എഐ അവബോധം, ധാരണ, പ്രയോഗം എന്നിവയില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്തു.
മാതൃകാപരമായ നേതൃത്വം പ്രകടമാക്കി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി SOAR കോഴ്‌സിലെ 'എഐ അവബോധം' എന്ന പഠന മൊഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആജീവനാന്ത പഠനത്തോടും എഐ സന്നദ്ധതയോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകമാണിത്. ആന്ധ്രാപ്രദേശ് വിവരസാങ്കേതിക, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേഷന്‍സ്, തത്സമയ ഭരണനിര്‍വഹണ, മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ നാര ലോകേഷ് റാവു; പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ ഗൗരവ് ദ്വിവേദി; അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് നിതിന്‍ നാരംഗ് എന്നിവരെ ഈ ചലഞ്ച് ഏറ്റെടുക്കാന്‍ അദ്ദേഹം നാമനിര്‍ദേശം ചെയ്തു. ഇതിലൂടെ എ.ഐ അവബോധത്തിനും ശേഷി വര്‍ധനയ്ക്കും രാജ്യവ്യാപകമായി പടരുന്ന ജനകീയ മുന്നേറ്റത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
ഇന്ത്യയുടെ ഭാവി തൊഴില്‍ശക്തിയ്ക്ക് ഡിജിറ്റല്‍ അവബോധത്തിനൊപ്പം എഐ സംബന്ധിച്ച് ആത്മവിശ്വാസവുമുണ്ടാകണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ ജയന്ത് ചൗധരി പറഞ്ഞു, സ്‌കില്‍ ദി നേഷന്‍ ചലഞ്ചിലൂടെ പഠനം ആവേശത്തോടെ ഏറ്റെടുക്കാനും നിര്‍മിതബുദ്ധി അധിഷ്ഠിത ഭാവിയിലേക്ക് തയ്യാറെടുക്കാനും ഓരോ പൗരനെയും പ്രചോദിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. SOAR കേവലം നൈപുണ്യ പരിപാടിയല്ലെന്നും മറിച്ച് നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് ആത്മവിശ്വാസവും ശേഷിയും ജിജ്ഞാസയും വളര്‍ത്താന്‍ ലക്ഷ്യമിടുന്ന ദേശീയ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പഠിതാവിനും അവര്‍ എവിടെയായാലും ഈ സാങ്കേതികവിദ്യയുടെ പ്രയോജനം നേടാനും രാജ്യത്തിന്റെ വളര്‍ച്ചാഗാഥയിലേക്ക് സംഭാവന നല്‍കാനും അവസരമുണ്ടെന്ന് ദൗത്യം ഉറപ്പാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഭാവി തൊഴില്‍ശക്തിയ്ക്ക് ഡിജിറ്റല്‍ അവബോധത്തിനൊപ്പം നിര്‍മിതബുദ്ധി സംബന്ധിച്ച് ആത്മവിശ്വാസവുമുണ്ടാകണം. വ്യക്തിപരമായി SOAR - AI പഠന മൊഡ്യൂള്‍ പൂര്‍ത്തിയാക്കിയതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം പഠനം നേതൃനിരയില്‍നിന്ന് തുടങ്ങണമെന്ന വിശ്വാസത്തെ ഇത് കൂടുതല്‍ ശക്തമാക്കിയെന്നും പറഞ്ഞു. ഈ പഠന പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ സഹപ്രവര്‍ത്തകരെ നാമനിര്‍ദേശം ചെയ്യുന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്നും അതുവഴി എഐ പഠനം ആവേശത്തോടെ ഏറ്റെടുക്കാനും കരുത്തുറ്റതും ഭാവി സജ്ജവുമായ ഇന്ത്യയ്ക്കായി തയ്യാറെടുക്കാനും ഓരോ പൗരനെയും ഒരുമിച്ച് പ്രചോദിപ്പിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ പി.എം ശ്രീ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 17 വിദ്യാര്‍ത്ഥികളുടെ സംഘത്തിന് ചടങ്ങില്‍ രാഷ്ട്രപതി എഐ കോഴ്‌സ് പൂര്‍ത്തീകരിച്ചതിന്റെ സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു.
ഈ സംരംഭത്തിന് പാര്‍ലമെന്റില്‍ നിന്ന് ആവേശകരമായ പങ്കാളിത്തം ലഭിച്ചുവെന്നതും പ്രധാനമാണ്. 15 പാര്‍ലമെന്റ് അംഗങ്ങള്‍ SOAR - AI കോഴ്‌സ് മൊഡ്യൂള്‍ പൂര്‍ത്തിയാക്കിയത് രാജ്യത്തെ പരമോന്നത ജനാധിപത്യ സ്ഥാപനത്തിലെ എ.ഐ സന്നദ്ധതയോടുള്ള കരുത്തുറ്റ നേതൃത്വ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.
|
S. No.
|
Name of MP
|
House (Lok Sabha / Rajya Sabha)
|
|
1
|
Shri Chandan Singh Chauhan
|
Lok Sabha
|
|
2
|
Ms. Swati Maliwal
|
Rajya Sabha
|
|
3
|
ShriUmmendaramRam Beniwal
|
Lok Sabha
|
|
4
|
Shri Narayan KBhandage
|
Rajya Sabha
|
|
5
|
Ms. Kamal Jeet Sehrawat
|
Lok Sabha
|
|
6
|
Ms. Manju Sharma
|
Lok Sabha
|
|
7
|
Ms.Shobhanaben Baraiya
|
Lok Sabha
|
|
8
|
Shri G. M. Harish Balayogi
|
Lok Sabha
|
|
9
|
Ms. Sangeeta Yadav
|
Rajya Sabha
|
|
10
|
Ms. Fauzia Khan
|
Rajya Sabha
|
|
11
|
Shri P. V. Abdul Wahab
|
Rajya Sabha
|
|
12
|
Shri Sujeet Kumar
|
Rajya Sabha
|
|
13
|
Ms. Bijuli Kalita Medhi
|
Lok Sabha
|
|
14
|
Shri HarisBeeran
|
Rajya Sabha
|
|
15
|
Shri P. P. Chaudhary
|
Lok Sabha
|

***
(रिलीज़ आईडी: 2210909)
आगंतुक पटल : 15