ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം: കുടിവെള്ള-ശുചിത്വ വകുപ്പ്

2025-ലെ വകുപ്പിന്റെ പ്രധാന നേട്ടങ്ങൾ

प्रविष्टि तिथि: 01 JAN 2026 6:02PM by PIB Thiruvananthpuram
സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) - രണ്ടാം ഘട്ടം

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) പദ്ധതിയ്ക്ക് കീഴിൽ ഇന്ത്യയിലെ 83 ശതമാനത്തിലധികം ഗ്രാമങ്ങൾ വെളിയിട വിസര്‍ജന മുക്ത പദവി (ഒഡിഎഫ് പ്ലസ് - മാതൃകാഗ്രാമം)  കൈവരിച്ചു. 5.27 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങളും 5.41 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഏർപ്പെടുത്തി.

2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ച 'സ്വച്ഛത ഹി സേവ'   പ്രചാരണ പരിപാടിയിൽ 18 കോടിയിലധികം പേര്‍ പങ്കാളികളായി. ഇതിൽ 13 കോടിയിലധികം പേർ ഗ്രാമീണ മേഖലയിൽനിന്നാണ്.

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം 'സ്വച്ഛത ഹി സേവ 2025'-ന്റെ ഭാഗമായി സംഘടിപ്പിച്ച 'ഏക് ദിൻ, ഏക് ഘണ്ഡ, ഏക് സാഥ്' (ഒരു ദിവസം, ഒരു മണിക്കൂർ, ഒരുമിച്ച്) എന്ന പരിപാടിയുടെ ഭാഗമായി കാളിന്ദി കുഞ്ചിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് (ശ്രമദാനം) കേന്ദ്ര ജലശക്തി മന്ത്രിയും സഹമന്ത്രിയും നേതൃത്വം നൽകി.

79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രി 150-ലധികം പഞ്ചായത്ത് അധ്യക്ഷന്മാരുമായി സംവദിച്ചു.

'ഹമാരാ ശൗചാലയ്, ഹമാരാ ഭവിഷ്യ' (നമ്മുടെ ശൗചാലയം, നമ്മുടെ ഭാവി) പ്രചാരണത്തിലൂടെ ഒരു ലക്ഷത്തിലധികം വ്യക്തിഗത ശൗചാലയങ്ങളും  550-ലധികം സാമൂഹ്യ ശുചിമുറി സമുച്ചയങ്ങളും അറ്റകുറ്റപ്പണികൾ നടത്തി മനോഹരമാക്കി.  പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ 49,000-ലധികം ബോധവൽക്കരണ പരിപാടികളിൽ 32 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു.

സ്വച്ഛ് ഭാരത് മിഷൻ - ഗ്രാമീണിനെക്കുറിച്ച്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2014 ഒക്ടോബർ 2-നാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്വച്ഛ് ഭാരത് മിഷൻ - ഗ്രാമീണിന് തുടക്കം കുറിച്ചത്.  മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികമായ 2019 ഒക്ടോബർ 2-ഓടെ ഇന്ത്യയെ വെളിയിട വിസർജന മുക്ത  രാജ്യമാക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എല്ലാ ഗ്രാമീണ വീടുകളിലും ശൗചാലയ സൗകര്യം ഉറപ്പാക്കാനായിരുന്നു മുൻഗണന.

ഇതിന്റെ ഫലമായി 2019 ഒക്ടോബറോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചു. 2014-ൽ 39 ശതമാനമായിരുന്ന ഗ്രാമീണ ശൗചാലയങ്ങള്‍  2019-ൽ 100 ശതമാനമായി ഉയർന്നു.

ഇന്ത്യ ഒഡിഎഫ് പദവി കൈവരിച്ചതിന് പിന്നാലെ 2020-ൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു.  'സമ്പൂർണ ശുചിത്വം' ഉറപ്പാക്കുക,  വ്യക്തിഗത ശൗചാലയ സൗകര്യമില്ലാതെ ആരും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക,  ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കി ഗ്രാമങ്ങളെ 'ഒഡിഎഫ് പ്ലസ് (മാതൃകാ ഗ്രാമം)' ആക്കി മാറ്റുക എന്നിവയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യങ്ങൾ.

സ്വച്ഛ് ഭാരത് മിഷൻ - രണ്ടാം ഘട്ട ലക്ഷ്യങ്ങൾ

എല്ലാ ഗ്രാമങ്ങളും വെളിയിട വിസര്‍ജന മുക്ത പദവി (ഒഡിഎഫ്) നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാനും  ഒഡിഎഫ് പ്ലസ് (മാതൃകാ ഗ്രാമം)  പദവിയിലേക്ക് ഉയർത്താനുമാണ്  രണ്ടാംഘട്ടം പ്രധാനമായി ലക്ഷ്യമിടുന്നത്.  താഴെ പറയുന്നവ ഇതിലുൾപ്പെടുന്നു:

ഒഡിഎഫ് പദവി നിലനിർത്തൽ  

ഖരമാലിന്യ സംസ്‌കരണം

ദ്രവമാലിന്യ സംസ്‌കരണം

പരിസര ശുചിത്വം

2025-ലെ പ്രധാന നേട്ടങ്ങൾ

പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1.40 ലക്ഷം കോടിയിലേറെ രൂപ വകയിരുത്തി.  

2025 ഡിസംബർ 16-ലെ വിവരങ്ങൾ പ്രകാരം:

2014 ഒക്ടോബർ 2 മുതൽ ഇതുവരെ 12 കോടിയിലധികം വ്യക്തിഗത ശൗചാലയങ്ങളും 2.67 ലക്ഷം സാമൂഹ്യ ശുചിമുറി സമുച്ചയങ്ങളും നിർമിച്ചു.

4.89 ലക്ഷത്തിലധികം ഗ്രാമങ്ങൾ ഒഡിഎഫ് പ്ലസ് (മാതൃകാഗ്രാമങ്ങള്‍) ആയി പ്രഖ്യാപിച്ചു. ഇതിൽ 4.15 ലക്ഷത്തിലധികം ഗ്രാമങ്ങൾ പരിശോധന പൂർത്തിയാക്കി പദവി സ്ഥിരീകരിച്ചവയാണ്.

5.27 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങളുണ്ട്.

5,300-ലധികം ബ്ലോക്കുകളിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തി.

5.41 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുണ്ട്.

ഗോബർധൻ പദ്ധതിയ്ക്ക് കീഴിൽ 970-ലധികം പ്രാദേശിക സമൂഹ ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തിക്കുന്നു.

നൈപുണ്യ വികസനത്തിന്റെ ഭാഗമായി 1,15,274 ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ച് 21,306 പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.  ഇതിലൂടെ 32,298 പരിശീലകർക്ക് (3,442 മാസ്റ്റർ ട്രെയിനർമാർ, 28,856 ഫീൽഡ് ട്രെയിനർമാർ) പരിശീലനം നൽകി.

ഗ്രാമങ്ങളെ ഒഡിഎഫ് പ്ലസ് (മാതൃകാഗ്രാമം) പദവിയിലേക്ക് നയിക്കുന്നതിനായി സജ്ജീകരിച്ച സജീവ ഡിജിറ്റൽ സംവിധാനമാണ് എസ്ബിഎം (ജി) ഡാഷ്‌ബോർഡ്. എൻ.ഐ.സി-യുമായി സഹകരിച്ച് വികസിപ്പിച്ച ഈ സംവിധാനം കൃത്യമായ വിവരങ്ങളുടെ  അടിസ്ഥാനത്തിൽ ശുചിത്വപൂര്‍ണവും ആരോഗ്യപൂര്‍ണവുമായ രാജ്യത്തിനായി തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നു.

 ഡാഷ്‌ബോർഡ് സന്ദർശിക്കാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:   https://sbm.gov.in/sbmgdashboard/statesdashboard.aspx

2025 ഡിസംബര്‍ 16 വരെ ഒഡിഎഫ് പ്ലസ് (മാതൃകാഗ്രാമം) പദവി ലഭിച്ച ഗ്രാമങ്ങള്‍  

മാതൃകാഗ്രാമങ്ങള്‍

സ്ഥിരീകരിച്ചവ

4,89,526

4,15,915

 

 

സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതി നിര്‍വഹണ ചെലവ് (കോടിയില്‍)  

വര്‍ഷം

ചെലവഴിച്ച കേന്ദ്രവിഹിതം 

2014-2015 to 2024-2025

93723.40

2025-26

2204.03 (2025 ഡിസംബര്‍ 16  വരെ)

 

 

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

 
SKY
 
******

(रिलीज़ आईडी: 2210744) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi