നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എ.ഐ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു; സമഗ്രവും ഭാവിയോജ്യവുമായ എ.ഐ ആവാസവ്യവസ്ഥയ്ക്ക് ആഹ്വാനം

प्रविष्टि तिथि: 01 JAN 2026 5:34PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് വിദ്യാർത്ഥികളും പാർലമെൻ്റ് അംഗങ്ങളും ഉൾപ്പെടെയുള്ള പഠിതാക്കൾക്ക് എസ്ഒഎആർ (എഐ സന്നദ്ധതയ്ക്കുള്ള നൈപുണ്യം) സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ അവർ 'സ്‌കിൽ ദി നേഷൻ ചലഞ്ച്' പ്രഖ്യാപനവും നടത്തി. ഡിജിറ്റൽ വൈദഗ്ധ്യമുള്ളതും, ഭാവിക്ക് അനുയോജ്യമായതും, എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിച്ചു.

ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ പിഎം ശ്രീ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 17 വിദ്യാർത്ഥികളും രാജ്യത്തുടനീളമുള്ള 15 പാർലമെൻ്റ് അംഗങ്ങളും ചടങ്ങിൽ നിർമിതബുദ്ധി (എ.ഐ) പാഠ്യപദ്ധതി സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു.

ഈ ഗതിവേഗം വരുന്ന 'ഇന്ത്യാ എഐ ഉച്ചകോടി'യിൽ അർത്ഥവത്തായി വളരുകയും അവിടെ ആഗോള എഐ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട്, സന്നദ്ധത, കൂട്ടായ ദൃഢനിശ്ചയം എന്നിവ ശക്തമായി വ്യക്തമാക്കപ്പെടുകയും ചെയ്യും.

ഒഡീഷയിലെ റായ്‌രംഗ്പൂരിൽ ഇഗ്‌നോ മേഖലാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും രാഷ്ട്രപതി നിർവഹിച്ചു. പ്രത്യേകിച്ച് ഗ്രാമീണർ, ആദിവാസികൾ, സ്ത്രീകൾ, ജോലി ചെയ്യുന്ന പഠിതാക്കൾ എന്നിവർക്ക് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസവും പഠിതാക്കളുടെ പിന്തുണയും ലഭ്യമാവുന്നതിനുള്ള അഭിഗമ്യത ഈ കേന്ദ്രം ഗണ്യമായി മെച്ചപ്പെടുത്തും.

പ്രവേശനം, കൗൺസിലിങ്, പഠിതാക്കൾക്കുള്ള സേവനങ്ങൾ, പരീക്ഷകൾ എന്നിവയെ പിന്തുണയ്ക്കുന്ന വടക്കൻ ഒഡീഷയുടെ ഒരു പ്രധാന കേന്ദ്രമായി ഇത് വർത്തിക്കും. അതോടൊപ്പം നൈപുണ്യ അധിഷ്ഠിത പരിപാടികളിലൂടെയും പരിശീലന പിന്തുണയിലൂടെയും തൊഴിലവസരങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ ചാലകമായി നിർമിത ബുദ്ധി ഉയർന്നുവരികയാണെന്ന്, ഇന്ത്യയുടെ വളർച്ചാ പ്രയാണത്തിൽ നിർമിത ബുദ്ധിയെ കേന്ദ്രബിന്ദുവാക്കി പ്രതിഷ്ഠിച്ചുകൊണ്ട് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. വരും ദശകത്തിൽ രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി), തൊഴിൽ, മൊത്തത്തിലുള്ള ഉത്പാദനക്ഷമത എന്നിവയിൽ നിർമിത ബുദ്ധി ഒരു നിർണായക പങ്ക് വഹിക്കും. ഡാറ്റാ സയൻസ്, എഐ എഞ്ചിനീയറിങ്, ഡാറ്റാ അപഗ്രഥനം (അനലിറ്റിക്‌സ്) തുടങ്ങിയ നൈപുണ്യങ്ങൾ രാജ്യത്തെ എ.ഐ പ്രതിഭാ ശേഖരം വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. വിവിധ സ്ഥാപനങ്ങൾ, വ്യവസായ പങ്കാളികൾ, അക്കാദമിക് മേഖല എന്നിവയുമായി സഹകരിച്ച് ഇന്ത്യ സാങ്കേതികവിദ്യയെ സ്വീകരിക്കുക മാത്രമല്ല, അതിലൂടെ ഉത്തരവാദിത്തമുള്ള ഒരു ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നത് കേന്ദ്രസർക്കാർ ഉറപ്പാക്കുന്നതായി അവർ പറഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് എല്ലാവരും പ്രതിബദ്ധതയോടെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ഇന്ത്യയെ ഒരു വൈജ്ഞാനിക വൻ ശക്തിയായി മാറ്റുന്നതിനും സാങ്കേതിക വിദ്യാധിഷ്ഠിതവും, എല്ലാവരെയും ഉൾച്ചേർക്കുന്നതും, സമൃദ്ധവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും നാം സംഭാവന നൽകണമെന്ന് അവർ പറഞ്ഞു.

''ഒഡീഷയിലെ മയൂർഭഞ്ചിലെ റായ്‌രംഗ്പൂരിൽ ഇഗ്‌നോ മേഖലാ കേന്ദ്രത്തിൻ്റെയും നൈപുണ്യ കേന്ദ്രത്തിൻ്റെയും ഉദ്ഘാടനത്തിലൂടെ ഇന്ന് നമ്മൾ അറിവിൻ്റെയും അവസരങ്ങളുടെയും അടിത്തറ ശക്തിപ്പെടുത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ സ്ഥാപനങ്ങൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, ഭാവിയോജ്യമായ പഠനം എന്നിവയെ പ്രത്യേകിച്ച് അഭിലാഷ പൂർണമായ മേഖലകളിലുള്ള ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കും. സാങ്കേതിക പരിവർത്തനത്തിൻ്റെ ഈ യുഗത്തിൽ ഒരു പഠിതാവും പിന്നോട്ട് പോവുകയില്ലെന്ന് അവ ഉറപ്പാക്കും'' -രാഷ്ട്രപതി കൂട്ടിച്ചേർത്തു

ഭാവിക്ക് അനുയോജ്യമായ പഠനം സ്വീകരിക്കാൻ പൗരന്മാരോടും നേതാക്കളോടും ഒരുപോലെ ആഹ്വാനം ചെയ്തുകൊണ്ട് രാഷ്ട്രപതി 'സ്‌കിൽ ദി നാഷൻ ചാലഞ്ച്' (രാഷ്ട്രത്തെ നൈപുണ്യവത്കരിക്കൽ ദൗത്യം) പ്രഖ്യാപിച്ചു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ (സ്വതന്ത്ര ചുമതല)-വിദ്യാഭ്യാസ സഹമന്ത്രി ശ്രീ ജയന്ത് ചൗധരി, എസ്ഒഎആറിന് കീഴിലുള്ള എ.ഐ പഠന മാതൃകയിൽ നേരിട്ട് ചേർന്നു കൊണ്ട് ആജീവനാന്ത പഠനത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായിക്കൊണ്ട് പാഠ്യപദ്ധതി പൂർത്തിയാക്കി. ദൗത്യത്തിൻ്റെ ഭാഗമായി, വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം വ്യക്തികളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ എ,ഐ അവബോധം, കാര്യക്ഷമത, ആത്മവിശ്വാസം എന്നിവ ശക്തിപ്പെടുത്തുന്നതിന് രാജ്യത്തുടനീളമുള്ള നയ രൂപകർത്താക്കൾ, അധ്യാപകർ, പ്രൊഫഷണലുകൾ, യുവാക്കൾ എന്നിവരെ പ്രചോദിപ്പിക്കുന്ന ഒരു തുടർച്ചയായ പങ്കാളിത്ത ശൃംഖല സൃഷ്ടിക്കുന്നു.

കാര്യക്രമത്തിൻ്റെ ഭാഗമായി, ഒരു സംവേദനാത്മക പഠന മാതൃകയെന്ന തരത്തിൽ ഗൂഗിളുമായി സഹകരിച്ച് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) രാഷ്ട്രപതി ഭവനിൽ എ.ഐയെക്കുറിച്ചുള്ള ഒരു പ്രത്യേക  സമ്മേളനം നടത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാനും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ (സ്വതന്ത്ര ചുമതല)-വിദ്യാഭ്യാസ സഹമന്ത്രി ശ്രീ ജയന്ത് ചൗധരിയും അതിൽ സന്നിഹിതരായി. അവർക്കൊപ്പം എംഎസ്ഡിഇ സെക്രട്ടറി ശ്രീമതി ദേബശ്രീ മുഖർജി, കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ. വിനീത് ജോഷി, കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ. സഞ്ജയ് കുമാർ, എംഎസ്ഡിഇ അഡീഷണൽ സെക്രട്ടറി ശ്രീമതി സോണാൽ മിശ്ര, എൻസിവിഇടി നിർവാഹകസമിതിയംഗം പ്രൊഫ. (ഡോ.) അശോക് കുമാർ ഗാബ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) വൈസ് ചാൻസലർ പ്രൊഫ. ഉമ കാഞ്ചിലാൽ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
 
 
 
 
 
 
 
 
****

(रिलीज़ आईडी: 2210649) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati