ധനകാര്യ മന്ത്രാലയം
NPS ന്റെ സുസ്ഥിര വളർച്ച ഉറപ്പാക്കാൻ PFRDA-യുടെ പുതിയ നയ പരിഷ്കാരങ്ങൾ
प्रविष्टि तिथि:
01 JAN 2026 12:25PM by PIB Thiruvananthpuram
പെൻഷൻ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട്, ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്ക് (SCBs) നാഷണൽ പെൻഷൻ സിസ്റ്റം (NPS) കൈകാര്യം ചെയ്യുന്നതിനായി സ്വതന്ത്രമായി പെൻഷൻ ഫണ്ടുകൾ സ്ഥാപിക്കാൻ അനുവാദം നൽകുന്ന ചട്ടക്കൂടിന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) ബോർഡ് തത്വത്തിൽ അംഗീകാരം നൽകി. ഈ നീക്കം പെൻഷൻ മേഖലയിലെ മത്സരം വർധിപ്പിക്കുകയും, വരിക്കാരുടെ താത്പര്യങ്ങൾ ഫലപ്രദമായി സംരക്ഷിക്കുകയും ചെയ്യും. ഇതുവരെ ബാങ്കുകളുടെ പങ്കാളിത്തം പരിമിതപ്പെടുത്തിയിരുന്ന നിലവിലെ നിയന്ത്രണങ്ങൾ മറികടക്കുകയാണ് നിർദ്ദിഷ്ട ചട്ടക്കൂടിന്റെ ലക്ഷ്യം. RBI മാനദണ്ഡങ്ങൾ പ്രകാരം അറ്റാദായം, വിപണി മൂലധനം, വിവേകപൂർണ്ണമായ സാമ്പത്തിക സ്ഥിരത എന്നിവയെ അടിസ്ഥാനമാക്കി വ്യക്തമായി നിർവചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മൂലധന പിന്തുണയും ശക്തമായ പ്രവർത്തന ഘടനയുള്ള ബാങ്കുകൾക്ക് മാത്രമേ പെൻഷൻ ഫണ്ടുകൾ സ്പോൺസർ ചെയ്യാൻ അനുവാദമുള്ളൂ. വിശദമായ മാനദണ്ഡങ്ങൾ പിന്നീട് പ്രത്യേകമായി വിജ്ഞാപനം ചെയ്യുകയും, പുതിയതും നിലവിലുള്ളതുമായ എല്ലാ പെൻഷൻ ഫണ്ടുകൾക്കും ബാധകമാക്കുകയും ചെയ്യും.
PFRDA ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി NPS ട്രസ്റ്റിന്റെ ബോർഡിലേക്ക് മൂന്ന് പുതിയ ട്രസ്റ്റികളെ PFRDA നിയമിച്ചു.
PFRDA ബോർഡിലേക്ക് നിയോഗിക്കപ്പെട്ട പുതിയ ട്രസ്റ്റികൾ താഴെ പറയുന്നവരാണ് -
- ശ്രീ ദിനേശ് കുമാർ ഖാര, മുൻ ചെയർമാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ശ്രീമതി സ്വാതി അനിൽ കുൽക്കർണി, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, UTI AMC — ട്രസ്റ്റി
- ഡോ. അരവിന്ദ് ഗുപ്ത, ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷന്റെ സഹസ്ഥാപകനും തലവനും; SIDBI നിയന്ത്രിത ഫണ്ട് ഓഫ് ഫണ്ട്സ് സ്കീമിന് കീഴിലുള്ള നാഷണൽ വെഞ്ച്വർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി അംഗവും
- ശ്രീ ദിനേശ് കുമാർ ഖാരയെ NPS ട്രസ്റ്റ് ബോർഡിന്റെ ചെയർപേഴ്‌സണായി നിയമിച്ചിട്ടുണ്ട്.
സമകാലിക യാഥാർത്ഥ്യങ്ങൾ, പൊതുജനാഭിലാഷങ്ങൾ, അന്താരാഷ്ട്രതലത്തിലെ മികച്ച മാനദണ്ഡങ്ങൾ, കോർപ്പറേറ്റ്, റീട്ടെയിൽ, ഗിഗ്-ഇക്കണോമി വിഭാഗങ്ങളിലുടനീളം പരിരക്ഷ വിപുലീകരിക്കുകയെന്ന ലക്ഷ്യം എന്നിവയ്ക്ക് അനുപൂരകമാം വിധത്തിൽ, വരിക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പെൻഷൻ ഫണ്ടുകൾക്കായുള്ള നിക്ഷേപ മാനേജ്മെന്റ് ഫീസ് (IMF) ഘടനയെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) പരിഷ്കരിച്ചു. പരിഷ്കരിച്ച IMF ഘടന 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. സ്ലാബ്-അടിസ്ഥാനത്തിലുള്ള പുതുക്കിയ IMF ഘടനയിൽ സർക്കാർ മേഖലയിലെയും സർക്കാരിതര മേഖലയിലെയും വരിക്കാർക്ക് വ്യത്യസ്ത നിരക്കുകൾ അവതരിപ്പിച്ചിരിക്കുന്നു. ഇത് മൾട്ടിപ്പിൾ സ്കീം ഫ്രെയിംവർക്ക് (MSF) പ്രകാരമുള്ള സ്കീമുകൾക്കും ബാധകമായിരിക്കുമെന്നും, MSF കോർപ്പസ് വെവ്വേറെ കണക്കാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോമ്പോസിറ്റ് സ്കീമിന് കീഴിലുള്ള സർക്കാർ ജീവനക്കാർക്കും, ഓട്ടോ ചോയ്‌സുകൾ അഥവാ ആക്റ്റീവ് ചോയ്‌സ് G-100 തിരഞ്ഞെടുക്കുന്നവർക്കുമുള്ള IMF നിലവിലുള്ളതുപോലെ തുടരും. സർക്കാരിതര മേഖലയിലെ വരിക്കാർക്കായി IMF ഘടന ഇനിപ്പറയുന്ന വിധത്തിലായിരിക്കും:
|
AUM സ്ലാബുകൾ (കോടി രൂപയിൽ)
|
സർക്കാരിതര മേഖലയിലെ
വരിക്കാർക്കുള്ള (NGS) IMF നിരക്കുകൾ
|
|
25,000 വരെ
|
0.12%
|
| 25,000 ന് മുകളിലും 50,000 വരെയും |
0.08%
|
|
50,000 ന് മുകളിലും 1,50,000 വരെയും
|
0.06%
|
|
1,50,000 ന് മുകളിൽ
|
0.04%
|
പെൻഷൻ ഫണ്ടുകൾ PFRDA-യ്ക്ക് അടയ്‌ക്കേണ്ട വാർഷിക റെഗുലേറ്ററിഫീസ് (Annual Regulatory Fee – ARF) 0.015 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നു. ഇതിൽ AUM-ന്റെ 0.0025 ശതമാനം, PFRDA-യുടെ സമഗ്ര മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ ഏകോപിതമായ അവബോധ സൃഷ്ടി, പ്രചാരണ പ്രവർത്തനങ്ങൾ, സാമ്പത്തിക സാക്ഷരതാ സംരംഭങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനായി അസോസിയേഷൻ ഓഫ് NPS ഇന്റർമീഡിയറീസ് (ANI)-ന് കൈമാറുന്നതായിരിക്കും.
രാജ്യത്തെ സാമ്പത്തിക, പെൻഷൻ മേഖലകളിലെ ഔപചാരികവത്ക്കരണം നിരന്തരം മെച്ചപ്പെടുകയും ഓരോ ഇന്ത്യൻ പൗരന്റെയും സാമ്പത്തിക അഭിലാഷങ്ങളെ കൂടുതൽ സ്വാധീനിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ നയപരിഷ്കാരങ്ങൾ വരിക്കാർക്കും മറ്റ് പങ്കാളികൾക്കും കൂടുതൽ മത്സരാധിഷ്ഠിതവും ശക്തമായ നിയന്ത്രണങ്ങളുള്ളതും പ്രതിരോധശേഷിയുള്ളതുമായ NPS ആവാസവ്യവസ്ഥ ഉറപ്പാക്കുമെന്ന് PFRDA പ്രതീക്ഷിക്കുന്നു. ഇതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ വിരമിക്കൽ ആനുകൂല്യങ്ങൾ മെച്ചപ്പെടുകയും വാർദ്ധക്യകാല വരുമാന സുരക്ഷ ഗണ്യമായി മെച്ചപ്പെടുകയും ചെയ്യുമെന്ന് അതോറിറ്റി വിലയിരുത്തുന്നു.
SKY
*****
(रिलीज़ आईडी: 2210496)
आगंतुक पटल : 22