ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2025 ഡിസംബർ 29,30 തീയതികളിൽ പുതുച്ചേരി, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
പോസ്റ്റഡ് ഓണ്‍:
28 DEC 2025 5:37PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2025 ഡിസംബർ 29, 30 തീയതികളിൽ പുതുച്ചേരി, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
ഡിസംബർ 29 ന് പുതുച്ചേരിയിൽ എത്തുന്ന ഉപരാഷ്ട്രപതി, അവിടെ പൗരസ്വീകരണത്തിൽ പങ്കെടുക്കുകയും മഹാകവി ഭാരതിയാരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും സ്മാർട്ട് സിറ്റി മിഷന് കീഴിലുള്ള ഭവന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. കൂടാതെ, പുതുച്ചേരിയിലെ പോണ്ടിച്ചേരി സർവകലാശാലയുടെ 30-ാമത് ബിരുദദാന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
അന്നേ ദിവസം തന്നെ, ഉപരാഷ്ട്രപതി കേരളത്തിലേക്ക് യാത്ര തിരിക്കുകയും ട്രിവാൻഡ്രം ഫെസ്റ്റ് 2025 ൽ പങ്കെടുക്കുകയും ചെയ്യും.
ഡിസംബർ 30 ന് കേരളത്തിലെ വർക്കലയിൽ നടക്കുന്ന 93-ാമത് ശിവഗിരി തീർത്ഥാടനത്തിൽ ഉപരാഷ്ട്രപതി പങ്കുചേരും. തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
അതേ ദിവസം തന്നെ, തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നടക്കുന്ന കാശി–തമിഴ് സംഗമം 4.0 യുടെ സമാപന ചടങ്ങിലും ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
***
( റിലീസ് ഐ.ഡി: 2209269)
സന്ദര്‍ശക കൗണ്ടര്‍ : 37