ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി, അദ്ദേഹത്തിന്റെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കി

प्रविष्टि तिथि: 19 DEC 2025 6:01PM by PIB Thiruvananthpuram
ക്രിസ്മസിന് മുന്നോടിയായി,  ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്‍ ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍   ക്രിസ്മസ് വിരുന്ന് ഒരുക്കി. അദ്ദേഹം എല്ലാവര്‍ക്കും സന്തോഷകരമായ ക്രിസ്മസ് പുതുവത്സരാശംസകള്‍ നേര്‍ന്നു.

സ്‌നേഹം, പ്രത്യാശ, ദാനം എന്നിവയുടെ അനശ്വര സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ക്രിസ്മസിന്റെ ചൈതന്യം,  ദൈനംദിന ജീവിതത്തില്‍ പ്രതിഫലിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

രാഷ്ട്രനിര്‍മ്മാണത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗോത്ര  പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവയ്ക്കായി ക്രിസ്ത്യന്‍ സമൂഹം നല്‍കുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ ഉപരാഷ്ട്രപതി പ്രകീര്‍ത്തിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

രാഷ്ട്രനിര്‍മ്മാണത്തിന് നല്‍കുന്ന വിലപ്പെട്ട സംഭാവനകള്‍ തുടരണമെന്ന്  ഉപരാഷ്ട്രപതി ക്രിസ്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനത്തെ പരാമര്‍ശിച്ചുകൊണ്ട്, 2047 ഓടെ  വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി മിഷന്‍ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) സ്വീകരിക്കുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

 പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദ ബോസ്,  രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ ഹരിവംശ്, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ. ജോര്‍ജ് കുര്യന്‍, ശ്രീ. സുരേഷ് ഗോപി; കര്‍ദ്ദിനാള്‍മാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, പുരോഹിതന്മാര്‍, പാസ്റ്റര്‍മാര്‍, ആദരണീയ പിതാക്കന്മാര്‍, സിസ്റ്റര്‍മാര്‍, ഇന്ത്യയിലുടനീളമുള്ള വിവിധ സഭാ ഭരണകൂടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തു.
 
***
 

(रिलीज़ आईडी: 2206719) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali