പഞ്ചായത്തീരാജ് മന്ത്രാലയം
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് 260 കോടിയിലധികം രൂപ അനുവദിച്ചു
प्रविष्टि तिथि:
15 DEC 2025 1:46PM by PIB Thiruvananthpuram
2025-26 സാമ്പത്തിക വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 260.20 കോടി രൂപ അനുവദിച്ചു. അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡുവായ ഈ തുക സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകള്‍ക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമ പഞ്ചായത്തുകൾക്കും വേണ്ടിയാണ് നല്‍കിയിരിക്കുന്നത്.
പഞ്ചായത്തീരാജ് മന്ത്രാലയവും കേന്ദ്ര ജലശക്തി മന്ത്രാലയവും (കുടിവെള്ള - ശുചീകരണ വകുപ്പ്) ചേർന്നാണ് ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും 15-ാം ധനകാര്യ കമ്മീഷന്റെ ധനസഹായം ശിപാർശ ചെയ്യുന്നത്. തുടർന്ന് ധനമന്ത്രാലയം സാമ്പത്തികവർഷത്തില്‍ രണ്ട് ഗഡുക്കളായി തുക അനുവദിക്കുന്നു.
ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്ന 29 വിഷയങ്ങൾക്ക് കീഴില്‍ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും വിനിയോഗിക്കാവുന്ന തുകയാണ് അൺടൈഡ് ഗ്രാന്റുകൾ. അതേസമയം (എ) വീടുകളിലെ മാലിന്യം, മനുഷ്യ വിസർജ്യം, ചേറും ചെളിയും കലര്‍ന്ന മാലിന്യം എന്നിവയുടെ പരിപാലനവും സംസ്കരണവും ഉൾപ്പെടെ ശുചീകരണം, വെളിയിട വിസർജന വിമുക്ത പദവി നിലനിർത്തൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, (ബി) കുടിവെള്ള വിതരണം, മഴവെള്ള സംഭരണം, ജല പുനഃചംക്രമണം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നീ അടിസ്ഥാന സേവനങ്ങൾക്ക് മാത്രം ഉപയോഗിക്കാനാവുന്ന തുകയാണ് ടൈഡ് ഗ്രാന്റുകൾ.
SKY
****
(रिलीज़ आईडी: 2204053)
आगंतुक पटल : 35