രാജ്യരക്ഷാ മന്ത്രാലയം
INS 335 (ഓസ്‌പ്രെയ്സ്) കമ്മീഷൻ ചെയ്യാനൊരുങ്ങി ഇന്ത്യൻ നാവികസേന
प्रविष्टि तिथि:
14 DEC 2025 4:32PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയുടെ രണ്ടാമത് MH60R ഹെലികോപ്റ്റർ വ്യൂഹം INS 335 (ഓസ്‌പ്രെയ്സ്) നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയുടെ സാന്നിധ്യത്തിൽ 2025 ഡിസംബർ 17-ന് ഗോവയില്‍ ഐഎൻഎസ് ഹന്‍സയിൽ വെച്ച് കമ്മീഷൻ ചെയ്യും. ആധുനികവൽക്കരണത്തിനും ശേഷി വർധനയ്ക്കും ഇന്ത്യൻ നാവികസേന നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങളിലെ സുപ്രധാന നിമിഷമായി ചടങ്ങ് മാറും.
അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഏവിയോണിക്സ് സ്യൂട്ടും നാവികസേനയുടെ ബഹുമുഖ ശേഷിയുള്ള മുതൽക്കൂട്ടാക്കി ഈ ഹെലികോപ്റ്ററിനെ മാറ്റുന്നു. പരമ്പരാഗതവും അല്ലാത്തതുമായ ആക്രമണഭീഷണി നേരിടാൻ ഇത് സേനയ്ക്ക് മികച്ച ശേഷി നൽകുന്നു.
നാവികസേന ദൗത്യങ്ങളുമായി പൂർണമായി സംയോജിപ്പിച്ച ഈ ഹെലികോപ്റ്റര്‍ നിരവധി അവസരങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ വ്യൂഹം കമ്മീഷൻ ചെയ്യുന്നതോടെ ഇന്ത്യൻ നാവികസേനയുടെ അവിഭാജ്യ വ്യോമശേഷിയ്ക്ക് വലിയ ഉത്തേജനം ലഭിക്കും.
5MZH.jpeg)
QYXH.jpeg)
6NGY.jpeg)
****
(रिलीज़ आईडी: 2203754)
आगंतुक पटल : 19