രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഡിസംബർ 11, 12 തീയതികളിൽ മണിപ്പൂർ സന്ദർശിക്കും
प्रविष्टि तिथि:
10 DEC 2025 5:59PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ഡിസംബർ 11, 12 തീയതികളിൽ മണിപ്പൂർ സന്ദർശിക്കും.
ഡിസംബർ 11 ന് ഇംഫാലിൽ എത്തുന്ന രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന്, ചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങ് സന്ദർശിക്കുന്ന രാഷ്ട്രപതി അവിടെ ഒരു പോളോ പ്രദർശന മത്സരം വീക്ഷിക്കും. അന്ന് വൈകുന്നേരം, ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ ഗവണ്മെന്റ് സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നടത്തുകയും ചെയ്യും.
ഡിസംബർ 12 ന് ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുന്ന രാഷ്ട്രപതി മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കും. പിന്നീട്, സേനാപതിയിൽ, ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യും. പരിപാടിയിൽ ജില്ലയിലെ വിവിധ വികസന പദ്ധതികൾക്ക് രാഷ്ട്രപതി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
*****
(रिलीज़ आईडी: 2201956)
आगंतुक पटल : 13