പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാപരിനിർവാൺ ദിനത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കറിനു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
06 DEC 2025 9:11AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാപരിനിർവാൺ ദിനമായ ഇന്നു ഡോ. ബാബാസാഹേബ് അംബേദ്കറിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു.
നീതി, സമത്വം, ഭരണഘടനാമൂല്യങ്ങൾ എന്നിവയോടുള്ള ഡോ.അംബേദ്കറുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഇന്ത്യയുടെ ദേശീയ യാത്രയ്ക്കു വഴികാട്ടിയായി തുടരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മാനവമഹത്വം ഉയർത്തിപ്പിടിക്കുന്നതിനും ജനാധിപത്യമൂല്യങ്ങൾക്കു കരുത്തേകുന്നതിനുമുള്ള ഡോ. അംബേദ്കറുടെ സമർപ്പണത്തിൽനിന്നു തലമുറകൾ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി രാജ്യം പ്രവർത്തിക്കുമ്പോൾ ഡോ. അംബേദ്കറുടെ ആദർശങ്ങൾ രാജ്യത്തിന്റെ പാതയെ തുടർന്നും ദീപ്തമാക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“മഹാപരിനിർവാൺ ദിനത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കറെ അനുസ്മരിക്കുന്നു. നീതി, സമത്വം, ഭരണഘടനാമൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാർന്ന നേതൃത്വവും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും നമ്മുടെ ദേശീയ യാത്രയ്ക്കു വഴികാട്ടിയായി തുടരുന്നു. മാനവമഹത്വം ഉയർത്തിപ്പിടിക്കാനും ജനാധിപത്യമൂല്യങ്ങൾക്കു കരുത്തേകാനും അദ്ദേഹം തലമുറകൾക്കു പ്രചോദനമായി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി നാം പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ആദർശങ്ങൾ രാജ്യത്തിന്റെ പാതയെ തുടർന്നും ദീപ്തമാക്കട്ടെ.”
***
NK
(रिलीज़ आईडी: 2199752)
आगंतुक पटल : 4