iffi banner

IFFI 56- ൽ 7-ാം ദിവസത്തെ സവിശേഷതയായി ചലച്ചിത്ര നിരൂപണം, വസ്ത്രാലങ്കാരം & VFX നവീനത എന്നിവയിലെ മാസ്റ്റർ ക്ലാസുകൾ

#IFFIWood, 2025 നവംബർ 26

56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഏഴാം ദിവസം സമകാലിക ചലച്ചിത്രനിർമ്മാണത്തിന്റെ സർ​ഗാത്മകവും വിമർശനാത്മകവും സാങ്കേതികവുമായ മാനങ്ങൾ ഒരുമിച്ച് പര്യവേക്ഷണം ചെയ്ത മൂന്ന് സ്വാധീനമുള്ള മാസ്റ്റർക്ലാസുകൾ അവതരിപ്പിച്ചു.

നിരൂപണത്തിനപ്പുറം- ഒരു ചലച്ചിത്ര നിരൂപകന്റെ പങ്ക്

 

 

ഡിജിറ്റൽ യുഗത്തിൽ ചലച്ചിത്ര നിരൂപണത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രശസ്ത അന്താരാഷ്ട്ര നിരൂപകരെ  ചലനാത്മകമായ ഒരു വട്ടമേശയിൽ ഒരുമിച്ച് കൊണ്ടുവന്നു. സോഷ്യൽ മീഡിയ തടസ്സങ്ങൾക്കും AI- സൃഷ്ടിച്ച ഉള്ളടക്കത്തിനും ഇടയിൽ നിരൂപകർ ഇന്ന് നിയന്ത്രകർ, സ്വാധീനശക്തിയുള്ളവർ, സാംസ്കാരിക മധ്യസ്ഥർ എന്നീ നിലകളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സെഷൻ പരിശോധിച്ചു. സ്വതന്ത്രരും പുതുമുഖങ്ങളുമായ ചലച്ചിത്ര പ്രവർത്തകരെ പിന്തുണയ്ക്കുന്നതിൽ ചിന്തനീയവും വിശ്വസനീയവുമായ അവലോകനങ്ങളുടെ തുടർച്ചയായ പ്രാധാന്യം പ്രഭാഷകർ ഊന്നിപ്പറഞ്ഞു.

വസ്ത്രാലങ്കാരം, കഥാപാത്രത്തിന്റെ യാത്ര : സിനിമയുടെ ട്രെൻഡ്‌ സെറ്റർമാർ

 

വസ്ത്രാലങ്കാരം ഒരു കഥാപാത്രത്തിന്റെ വ്യക്തിത്വം, വൈകാരിക പുരോഗതി, ആഖ്യാന സ്വാധീനം എന്നിവയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഈ ഉൾക്കാഴ്ചയുള്ള ചർച്ച എടുത്തുകാണിച്ചു. കഥാപാത്രത്തിന്റെ സഞ്ചാരം ദൃശ്യപരമായി വ്യക്തമാക്കുന്നതിനും കഥപറച്ചിൽ മികച്ചതാക്കുന്നതിനും സിനിമാറ്റിക് പ്രവണതകളെ സ്വാധീനിക്കുന്നതിനും ഡിസൈനർമാർ നിറം, ഘടന, ശൈലി എന്നിവ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വിദഗ്ധർ വിശകലനം ചെയ്തു.

സമ്പൂർണ്ണ VFX പ്രൊഡക്ഷൻ പഠനാനുഭവം - പീറ്റ് ഡ്രേപ്പിന്റെ മാസ്റ്റർക്ലാസ്


 

 

VFX ലെ അ​ഗ്ര​ഗണ്യൻ പീറ്റ് ഡ്രേപ്പർ, പ്രീ-പ്രൊഡക്ഷൻ പ്ലാനിംഗ് മുതൽ ഓൺ-സെറ്റ് എക്സിക്യൂഷൻ, ഫൈനൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള മുഴുവൻ വിഷ്വൽ-ഇഫക്റ്റ് നാൾവഴികളും അനാവരണം ചെയ്യുന്ന ഒരു ആകർഷകമായ മാസ്റ്റർക്ലാസ് അവതരിപ്പിച്ചു. ബാഹുബലി, ആർആർആർ, ഈഗ തുടങ്ങിയ സിനിമകളിലെ തന്റെ അനുഭവത്തിൽ നിന്ന്  ഡ്രേപ്പർ, വലിയ രീതിയിൽ സിനിമാറ്റിക് വിഷ്വലുകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള അപൂർവമായ അറിവും പ്രായോഗിക മാർഗ്ഗനിർദ്ദേശവും പങ്കാളികൾക്ക് പകർന്നു നൽകി.

**** 

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2195447   |   Visitor Counter: 4