ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

വേഗമാകട്ടെ ! നിർമ്മിതബുദ്ധി അധിഷ്ഠിത ഊർജ്ജ പരിഹാരങ്ങൾ ആഗോളതലത്തിൽ പ്രദർശിപ്പിക്കാൻ നൂതനാശയക്കാർ, ഗവേഷകർ, സംരംഭകർ എന്നിവരെ ക്ഷണിക്കുന്നു.

വരാനിരിക്കുന്ന കേസ്ബുക്കിനായി സംഗ്രഹങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 21

Posted On: 12 NOV 2025 7:14PM by PIB Thiruvananthpuram
കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യാ എഐ മിഷൻ  അന്താരാഷ്ട്ര ഊർജ  ഏജൻസിയുമായി  (IEA) സഹകരിച്ച്  ഊർജ്ജ  മേഖലയിലെ  നിർമ്മിത ബുദ്ധിയുടെ യഥാർത്ഥ സ്വാധീനം സംബന്ധിച്ച വരാനിരിക്കുന്ന കേസ്ബുക്കിനായി ആഗോളതലത്തിൽ സംഗ്രഹങ്ങൾ ക്ഷണിച്ചു. ദക്ഷിണഗോളത്തിൻ്റെ സുസ്ഥിര ഊർജ്ജ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉത്തരവാദിത്തമുള്ളതും എല്ലാവരേയും ഉൾക്കൊള്ളുന്നതും സ്വാധീനം ചെലുത്തുന്നതുമായ നിർമ്മിതബുദ്ധി ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യാ എഐ മിഷൻ്റെ  ദർശനത്തെ പിന്തുണയ്ക്കുന്നതോടൊപ്പം അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ ആഗോള വൈദഗ്ധ്യവും വിശകലന ചട്ടക്കൂടും പ്രയോജനപ്പെടുത്താൻ ഈ സഹകരണം ലക്ഷ്യമിടുന്നു.

ഇന്ത്യാ എഐ മിഷനും ഇ അന്താരാഷ്ട്ര ഊർജ    ഏജൻസിയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ കേസ്ബുക്ക്, നൂതനാശയക്കാർക്കും ഗവേഷകർക്കും സംരംഭകർക്കും അവരുടെ എഐ അധിഷ്ഠിത ഊർജ്ജ പരിഹാരങ്ങൾ  നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ നേതാക്കൾ എന്നിവരടങ്ങുന്ന ആഗോള  പ്രേക്ഷകർക്ക്  മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള സവിശേഷമായ ഒരു അവസരം നൽകാൻ ലക്ഷ്യമിടുന്നു.
 
സുസ്ഥിര ഊർജ്ജ ഭാവിക്കായുള്ള ഇന്ത്യാ എഐ മിഷൻ്റേയും കേന്ദ്ര സർക്കാരിൻ്റേയും രൂപരേഖയുമായി   യോജിച്ചുകൊണ്ട് വിവിധ മേഖലകൾ തമ്മിലുള്ളതും രാജ്യങ്ങൾ തമ്മിലുള്ളതുമായ സഹകരണം സാധ്യമാക്കുന്ന ഒരു അറിവ് പങ്കിടൽ ശേഖരമായി ഈ കേസ്ബുക്ക് പ്രവർത്തിക്കും.

ഊർജ്ജ മേഖലയിൽ വിജയകരവും അളക്കാവുന്നതും സ്വാധീനം ചെലുത്തുന്നതുമായ എഐ പരിഹാരങ്ങൾ നടപ്പിലാക്കിയ ഗവേഷകർ, നൂതനാശയക്കാർ,  പരിശീലകർ, ഡൊമെയ്ൻ വിദഗ്ധർ എന്നിവർക്ക്‌  2025 നവംബർ 21-നകം അവരുടെ   സംഗ്രഹങ്ങൾ   (പരമാവധി 200 വാക്കുകൾ) സമർപ്പിക്കാവുന്നതാണ്


ഓർമ്മിക്കേണ്ട തീയതികൾ :

●     സംഗ്രഹങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 21 നവംബർ 2025

●     അധ്യായങ്ങളുടെ കരട് തയ്യാറാക്കൽ: 2025 ഡിസംബർ

●   ഇന്ത്യ - എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ കേസ്ബുക്ക് പ്രകാശനം: 2026 ഫെബ്രുവരി 19–20

അന്വേഷണങ്ങൾക്കും  വ്യക്തത വരുത്തുന്നതിനും അപേക്ഷകർക്ക് "AI in Energy – Query – [രചയിതാവിൻ്റെ  പേര്]" എന്ന വിഷയ ശീർഷകം ഉപയോഗിച്ച് fellow3.gpai-india@meity.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക്  എഴുതാവുന്നതാണ്.


ഷോർട്ട്‌ലിസ്റ്റ് ചെയ്ത എൻട്രികൾക്ക് ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ - എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ പ്രകാശനം ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള കേസ്ബുക്കിൻ്റെ  ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു അധ്യായം (800 വാക്കുകൾ) സംഭാവന ചെയ്യാൻ ക്ഷണം ലഭിക്കുന്നതാണ്. വിശദമായ സമർപ്പണ മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാ ഫോമും https://impact.indiaai.gov.in/events/iea  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അന്താരാഷ്ട്ര ഊർജ   ഏജൻസി

1974-ൽ സ്ഥാപിതമായ പാരീസ് ആസ്ഥാനമായുള്ള ഒരു സ്വയംഭരണ അന്തർ - സർക്കാർ സംഘടനയാണ്   അന്താരാഷ്ട്ര ഊർജ  ഏജൻസി . ഇത് ആഗോള ഊർജ്ജ മേഖലയെക്കുറിച്ചുള്ള നയ ശുപാർശകൾ, വിശകലനങ്ങൾ, ഡാറ്റ എന്നിവ നല്കുന്നു.  അന്താരാഷ്ട്ര ഊർജ  ഏജൻസ യിലെ 32 അംഗരാജ്യങ്ങളും 13 അസോസിയേഷൻ രാജ്യങ്ങളും ആഗോള ഊർജ്ജ ആവശ്യകതയുടെ 75 ശതമാനം പ്രതിനിധീകരിക്കുന്നു.
 
*****

(Release ID: 2189442) Visitor Counter : 6