രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ നാവികസേന ക്വിസ് THINQ 2025 ൻ്റെ സെമിഫൈനലുകളും ഫൈനലും
Posted On:
04 NOV 2025 2:58PM by PIB Thiruvananthpuram
2025 നവംബർ 4,5 തീയതികളിൽ നടക്കുന്ന ഇന്ത്യൻ നാവികസേനയുടെ പ്രശ്നോത്തരി മത്സരമായ
THINQ 2025 ൻ്റെ സെമിഫൈനൽ മത്സരങ്ങൾക്കും ഗ്രാൻഡ് ഫിനാലെയ്ക്കും ആതിഥേയത്വം വഹിക്കാൻ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി (INA) ഒരുങ്ങുന്നു.
ഈ വർഷത്തെ ക്വിസ് മത്സരത്തിൻ്റെ പ്രമേയം "മഹാസാഗർ" എന്നതാണ്.സമുദ്രങ്ങളുമായുള്ള ഇന്ത്യയുടെ കാലാതീതമായ ബന്ധത്തെ പ്രതീകപ്പെടുത്തുകയും രാജ്യത്തിൻ്റെ സമുദ്ര പൈതൃകം,തന്ത്രപരമായ കാഴ്ചപ്പാട്,സമുദ്ര സ്വത്വം എന്നിവയേയും ഈ പ്രമേയം ആഘോഷിക്കുന്നു.ഇന്ത്യൻ നാവികസേനയുടെ പര്യവേക്ഷണ മനോഭാവം,മികവ്,യുവജനങ്ങൾക്കിടയിൽ സമുദ്ര അവബോധം വളർത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവയെ THINQ 25 പ്രതിഫലിപ്പിക്കുന്നു.
രാജ്യത്തുടനീളം നടത്തിയ മേഖലാതല മത്സരങ്ങളില്‍നിന്ന് നോർത്ത്,സൗത്ത്,ഈസ്റ്റ്,വെസ്റ്റ് എന്നീ നാല് സോണുകളെ പ്രതിനിധീകരിച്ച് 16 സ്കൂളുകൾ സെമിഫൈനൽ ഘട്ടത്തിലേക്ക് യോഗ്യത നേടി.കേംബ്രിഡ്ജ് കോർട്ട് ഹൈസ്കൂൾ - ജയ്പൂർ,ജയശ്രീ പെരിവാൾ ഹൈസ്കൂൾ - ജയ്പൂർ,സുബോധ് പബ്ലിക് സ്കൂൾ - ജയ്പൂർ,പത്മ ശേഷാദ്രി ബാല ഭവൻ സീനിയർ സെക്കൻഡറി സ്കൂൾ -ചെന്നൈ,വിദ്യാ മന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ - ചെന്നൈ,ഡി.എ.വി പബ്ലിക് സ്കൂൾ യൂണിറ്റ് - 8 - ഭുവനേശ്വർ,സാന്ദ്രഗച്ചി കേദാർനാഥ് ഇൻസ്റ്റിറ്റ്യൂഷൻ - പശ്ചിമ ബംഗാൾ,ഭാരതീയ വിദ്യാ ഭവൻ - കണ്ണൂർ,കെ.എൽ ഇൻ്റർനാഷണൽ സ്കൂൾ - മീററ്റ്,ദിവാൻ പബ്ലിക് സ്കൂൾ - മീററ്റ്,സൈനിക് സ്കൂൾ - കുടക്,ഡോ.വീരേന്ദ്ര സ്വരൂപ് എഡ്യൂക്കേഷൻ സെൻ്റർ - കാൺപൂർ,സെൻ്റ് ആൻ്റണീസ് സീനിയർ സെക്കൻഡറി സ്കൂൾ - ഉദയ്പൂർ,സ്പ്രിംഗ് ഡെയ്ൽ സീനിയർ സ്കൂൾ - അമൃത്സർ,പി.എം ശ്രീ ജെ.എൻ.വി - സമസ്തിപൂർ,ശിക്ഷ നികേതൻ - ജാർഖണ്ഡ് എന്നീ സ്കൂളുകളാണ് സെമിഫൈനലിൽ പ്രവേശിച്ചത്.മികച്ച ബുദ്ധിശക്തി,ടീം വർക്ക്, അറിവ് എന്നിവ പ്രകടിപ്പിച്ച ഈ 32 സെമി ഫൈനലിസ്റ്റുകൾ അഭിമാനകരമായ THINQ 2025 ട്രോഫിക്കായി ഗ്രാൻഡ് ഫിനാലെയിൽ പോരാടും.
"ഇന്ത്യയുടെ സമുദ്ര കാഴ്ചപ്പാടിന് രൂപം നല്കുക" എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന THINQ 2025
ഇന്ത്യയുടെ സമുദ്രപാരമ്പര്യങ്ങൾ,സമകാലിക നാവികശക്തി,രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സമുദ്രങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ ജിജ്ഞാസയും അവബോധവും വളർത്താനും ലക്ഷ്യമിടുന്നു.
കേരളത്തിലെ ഏഴിമലയിലുള്ള ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന സെമിഫൈനൽ മത്സരങ്ങളും ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക യൂട്യൂബ്,ഫേസ്ബുക്ക് പേജുകളിൽ തത്സമയം സംപ്രേഷണം ചെയ്യും.രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് മത്സരത്തിൻ്റെ ആവേശവും ചൈതന്യവും തത്സമയം അനുഭവിക്കാൻ ഇതിലൂടെ അവസരം ഒരുക്കുന്നു.
യുവജനങ്ങളെ ഇടപഴകുന്നതിനും ബോധവൽക്കരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള ഇന്ത്യൻ നാവികസേനയുടെ ഒരു മുൻനിര സംരംഭമായാണ് THINQ 2025 നിലകൊള്ളുന്നത്.ഇന്ത്യയുടെ സമുദ്രമേഖലയെക്കുറിച്ചും രാജ്യത്തിൻ്റെ ഭാവിയിൽ അതിനുള്ള സുപ്രധാന പങ്കിനേക്കുറിച്ചും ആഴത്തിലുള്ള അവബോധം നല്കാൻ ഈ പ്രശ്നോത്തരി മത്സരം ശ്രമിക്കുന്നു.
SKY
****
(Release ID: 2186344)
Visitor Counter : 4