ഉപരാഷ്ട്രപതിയുടെ കാര്യാലയം
വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-03 ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐ.എസ്.ആർ.ഒയേയും ഇന്ത്യൻ നാവികസേനയേയും ഉപരാഷ്ട്രപതി ശ്രീ.സി.പി രാധാകൃഷ്ണൻ അഭിനന്ദിച്ചു
Posted On:
02 NOV 2025 7:40PM by PIB Thiruvananthpuram
വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-03 ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐ.എസ്.ആർ.ഒയ്ക്കും ഇന്ത്യൻ നാവികസേനയ്ക്കും ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ കരുത്തുറ്റ എൽ.വി.എം 3-എം 5 റോക്കറ്റ് വീണ്ടും ആകാശത്തേക്ക് കുതിച്ചുയർന്ന് ഇന്ത്യൻ നാവികസേനയുടെ ഏറ്റവും ഭാരമേറിയതും നൂതനവുമായ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7ആർ (സിഎംഎസ്-03) ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ(GTO) വിജയകരമായി എത്തിച്ചതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ബഹിരാകാശ അധിഷ്ഠിത ആശയവിനിമയങ്ങൾ, കണക്റ്റിവിറ്റി, സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം എന്നിവ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും ഇത് ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള അഭിമാനകരമായ മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ശാസ്ത്രജ്ഞരുടേയും എഞ്ചിനീയർമാരുടേയും സമർപ്പിത ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ബഹിരാകാശ പര്യവേഷണത്തിൽ ഐ.എസ്.ആർ.ഒ ശ്രദ്ധേയമായ നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നത് തുടരുകയാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
*****
(Release ID: 2185648)
Visitor Counter : 10