പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു
Posted On:
01 NOV 2025 1:59PM by PIB Thiruvananthpuram
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിക്കാൻ ഇടയായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി പറഞ്ഞു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായമായി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
"ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരോടൊപ്പമാണ് ഞാൻ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും."
“ఆంధ్రప్రదేశ్లోని శ్రీకాకుళంలోగల వెంకటేశ్వర స్వామి ఆలయంలో జరిగిన తొక్కిసలాట అత్యంత బాధాకరం. తమ సన్నిహితులను,కుటుంబసభ్యులను కోల్పోయిన వారికి ప్రగాఢ సంతాపం తెలియజేస్తున్నాను. గాయపడినవారు త్వరగా కోలుకోవాలని ప్రార్థిస్తున్నాను.
ప్రాణాలు కోల్పోయిన వారి బంధువులకు పీఎం ఎన్ ఆర్ ఎఫ్ ద్వారా రూ. 2 లక్షల ఎక్స్గ్రేషియా,గాయపడిన వారికి రూ. 50,000 మంజూరు చేస్తున్నాం: ప్రధాన మంత్రి @narendramodi”
***
SK
(Release ID: 2185246)
Visitor Counter : 8