ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശ്രീകാകുളം ജില്ലയിലെ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തിൽ ഉപരാഷ്ട്രപതി അഗാധമായ ദുഃഖം രേഖപ്പെടുത്തി

Posted On: 01 NOV 2025 3:00PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കും തിരക്കും മൂലമുണ്ടായ ദാരുണമായ ദുരന്തത്തിൽ  ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
 
ഈ നിർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു.
****
 

(Release ID: 2185201) Visitor Counter : 10