പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഢ് സ്ഥാപക ദിനത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 01 NOV 2025 9:24AM by PIB Thiruvananthpuram

25-ാമത് സംസ്ഥാന സ്ഥാപക ദിനത്തിൽ ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പ്രകൃതിക്കും സംസ്കാരത്തിനും വേണ്ടി സ്വയം സമർപ്പിച്ചിരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഢ്, പുരോഗതിയുടെ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് നക്സലിസം ബാധിച്ച പല മേഖലകളും ഇപ്പോൾ വികസനത്തിൽ മുൻപന്തിയിലണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢിലെ കഴിവുറ്റ ജനങ്ങളുടെ കഠിനാധ്വാനവും സംരംഭവും വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒരു എക്സ് പോസ്റ്റിൽ, പ്രധാനമന്ത്രി കുറിച്ചു:

“छत्तीसगढ़ के अपने सभी भाई-बहनों को राज्य के स्थापना दिवस की 25वीं वर्षगांठ की अनेकानेक शुभकामनाएं। प्रकृति और संस्कृति को समर्पित यह प्रदेश आज प्रगति के नित-नए मानदंड गढ़ने में जुटा है। कभी नक्सलवाद से प्रभावित रहे यहां के कई इलाके आज विकास की प्रतिस्पर्धा कर रहे हैं। मुझे भरोसा है कि यहां के मेहनती और हुनरमंद लोगों की लगन और उद्यम से हमारा यह राज्य विकसित भारत के विजन को साकार करने में अहम भूमिका निभाएगा।”

 

 


*******

SK

(रिलीज़ आईडी: 2185084) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada