ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്‍ണൻ അദ്ദേഹത്തിന് ആദരം അർപ്പിച്ചു.

Posted On: 31 OCT 2025 7:03PM by PIB Thiruvananthpuram

സർദാർ പട്ടേലിന് ശ്രദ്ധാഞ്ജലി അർപ്പിച്ച ഉപരാഷ്ട്രപതി ദേശീയ ഏകതാ ദിന പ്രതിജ്ഞ ചൊല്ലി

നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിലുള്ള സർദാർ പട്ടേലിൻ്റെ പങ്കും ദേശീയ ഐക്യത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും ഇന്ത്യയുടെ പുരോഗതിയിലും പ്രതിരോധശേഷിയിലും മാർഗ്ഗദർശക ശക്തിയായി തുടരുകയാണെന്ന് ഉപരാഷ്ട്രപതി.


രാഷ്ട്രനിർമ്മാണം, ദേശസ്‌നേഹം, അച്ചടക്കം, സമഗ്രത എന്നിവയ്ക്ക് സർദാർ പട്ടേൽ നൽകിയ ശാശ്വത സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്‍ണൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.


ഇന്ത്യയുടെ ഭാവിയും ഐക്യവും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച സർദാർ വല്ലഭായ് പട്ടേലിന് രാജ്യസഭയുടെ ചെയർമാൻ എന്ന നിലയിൽ, ഉപരാഷ്ട്രപതി സംവിധാൻ സദനിലെ പട്ടേലിൻ്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.


ഉപരാഷ്ട്രപതിയുടെ എൻക്ലേവിൽ നടന്ന മഹനീയമായ ചടങ്ങിൽ, സർദാർ പട്ടേലിൻ്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ദേശീയ ഐക്യവും കൂട്ടായ ദൃഢനിശ്ചയവും ഊട്ടിയുറപ്പിക്കുന്നതിനുള്ള ദേശീയ ഏകതാ ദിന പ്രതിജ്ഞ ഉപരാഷ്ട്രപതി ചൊല്ലിക്കൊടുത്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ്റെ (IIPA) പ്രസിഡൻ്റ് എന്ന നിലയിൽ, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ 71-ാമത് വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷിക ദിനത്തിൽ  IIPA-യിലെ സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു.

രാഷ്ട്രനിർമ്മാണത്തിലും, നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലും, ദേശീയ ഐക്യത്തോടുള്ള പ്രതിബദ്ധതയിലും സർദാർ പട്ടേലിൻ്റെ  വിലമതിക്കാനാവാത്ത നേതൃത്വം പ്രചോദനത്തിൻ്റെ  ഒരു ദീപസ്തംഭമായി തുടരുകയാണെന്ന് ശ്രീ സി.പി രാധാകൃഷ്ണൻ സമൂഹ മാധ്യമ പോസ്റ്റിൽ കുറിച്ചു. സർദാർ പട്ടേലിൻ്റെ അചഞ്ചലമായ നിശ്ചയദാർഢ്യവും കാഴ്ചപ്പാടുമാണ് വൈവിധ്യമാർന്ന ഒരു രാഷ്ട്രത്തെ  ഒരൊറ്റ ജനാധിപത്യ റിപ്പബ്ലിക്കായി ഏകീകരിച്ചതെന്നും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.

****


(Release ID: 2184920) Visitor Counter : 3