തെരഞ്ഞെടുപ്പ് കമ്മീഷന്‍
                
                
                
                
                
                    
                    
                        സംസ്ഥാനാന്തര അതിർത്തി തയ്യാറെടുപ്പുകൾ അവലോകനംചെയ്ത് ECI; സമാധാനപരവും പ്രലോഭനരഹിതവുമായി 2025-ലെ ബിഹാർ നിയമസഭാതെരഞ്ഞെടുപ്പു നടത്താൻ കർശന ജാഗ്രതയ്ക്കു നിർദേശം
                    
                    
                        
                    
                
                
                    Posted On:
                30 OCT 2025 6:10PM by PIB Thiruvananthpuram
                
                
                
                
                
                
                1. കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷൻ (ECI) ഇന്നു ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർ, DGP-മാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ (ആഭ്യന്തരം) എന്നിവരുമായി ഏകോപനയോഗം ചേർന്നു. ബിഹാറിലെ സംസ്ഥാനാന്തര അതിർത്തിപ്രശ്നങ്ങളെക്കുറിച്ചു ചർച്ചചെയ്യാനായിരുന്നു യോഗം.
2. മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർ (CEC) ശ്രീ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പുകമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ബിഹാറിലെയും അയൽസംസ്ഥാനങ്ങളിലെയും ക്രമസമാധാനനില അവലോകനം ചെയ്തു. ആയുധങ്ങൾ, സാമൂഹ്യവിരുദ്ധർ, മദ്യം, മയക്കുമരുന്ന്, സൗജന്യവസ്തുക്കൾ എന്നിവയുടെ സംസ്ഥാനാന്തര ചലനവും നേപ്പാളുമായുള്ള അന്താരാഷ്ട്ര അതിർത്തിയിലൂടെയുള്ള ചലനങ്ങളും നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിന് അതിർത്തിജില്ലകളും അതിർത്തികളും അടയ്ക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു.
3. യോഗത്തിൽ, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവും പ്രലോഭനരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള കമ്മീഷന്റെ പ്രതിജ്ഞാബദ്ധത CEC ഗ്യാനേഷ് കുമാർ എടുത്തുകാട്ടി. തെരഞ്ഞെടുപ്പുപ്രക്രിയയുടെ സമഗ്രത ഉയർത്തിപ്പിടിക്കാൻ എല്ലാ പങ്കാളികളും തടസ്സരഹിതമായി പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
4. വോട്ടെടുപ്പുദിവസം വോട്ടർമാർക്കു സുഖകരവും സുഗമവുമായ അനുഭവം ഉറപ്പാക്കാൻ, വോട്ടർമാർക്കായുള്ള സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നതും കമ്മീഷൻ അവലോകനം ചെയ്തു. ബിഹാർ നിയമസഭയിലേക്കുള്ള 2025-ലെ പൊതുതെരഞ്ഞെടുപ്പു സമാധാനപരവും പ്രലോഭനരഹിതവുമായ രീതിയിൽ നടത്തണമെന്നു ചീഫ് സെക്രട്ടറിമാർക്കും DGP-മാർക്കും കേന്ദ്ര ഏജൻസി മേധാവികൾക്കും നിർദേശം നൽകി.
5. ബിഹാറുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ജാഗ്രത വർധിപ്പിക്കാനും അന്തർസംസ്ഥാന പോസ്റ്റുകളിൽ പരിശോധനകൾ വർധിപ്പിക്കാനും ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും സശസ്ത്ര സീമ ബൽ (SSB) DG-ക്കും നിർദേശം നൽകി.
6. മയക്കുമരുന്നു നിയന്ത്രണ ബ്യൂറോ (NCB), ആദായനികുതി വകുപ്പ്, കേന്ദ്ര ചരക്ക്-സേവന നികുതി (CGST), റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (DRI) എന്നിവയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കു വോട്ടെടുപ്പിനു മുന്നോടിയായി പ്രവർത്തനങ്ങൾ ശക്തമാക്കാനും, നടപടിയെടുക്കാൻ കഴിയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരമാവധി പിടിച്ചെടുക്കലുകൾ നടത്താനും നിർദേശം നൽകി.
 
-NK-
                
                
                
                
                
                (Release ID: 2184348)
                Visitor Counter : 11