കല്‍ക്കരി മന്ത്രാലയം
കൊയ്ല ശക്തി ഡാഷ്ബോർഡും ക്ലാംപ് പോർട്ടലും കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു
Posted On:
29 OCT 2025 7:53PM by PIB Thiruvananthpuram
ഡിജിറ്റൽ പരിവർത്തനത്തിലേക്കും സുതാര്യമായ ഭരണത്തിലേക്കുമുള്ള ഒരു സുപ്രധാന ചുവടുവെപ്പിൽ കൊയ്ല ശക്തി ഡാഷ്ബോർഡ്, കൽക്കരി ഭൂമി ഏറ്റെടുക്കൽ, നിർവഹണം, ക്ലാംപ് പോർട്ടൽ എന്നിങ്ങനെ രണ്ട് പരിവർത്തനാത്മക ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ. ജി. കിഷൻ റെഡ്ഡി ഇന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കൽക്കരി മേഖലയിലെ കാര്യക്ഷമത, സുതാര്യത, ഡാറ്റാധിഷ്ഠിത ഭരണം എന്നിവയിലേക്കുള്ള മന്ത്രാലയത്തിന്റെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പരിപാടി.
മുഴുവൻ കൽക്കരി മൂല്യ ശൃംഖലയെയും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് കൊയ്ല ശക്തി ഡാഷ്ബോർഡിന്റെ സമാരംഭമെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഈ നൂതന സംവിധാനം തത്സമയ ഏകോപനം ശാക്തീകരിക്കുകയും സുതാര്യത വർദ്ധിപ്പിക്കുകയും മേഖലയിലുടനീളം ഡാറ്റാധിഷ്ഠിത ഭരണം സാധ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ കൽക്കരി ആവാസവ്യവസ്ഥയുടെ ഡിജിറ്റൽ നട്ടെല്ലായി കൊയ്ല ശക്തി വർത്തിക്കുമെന്നും ഇത് കേന്ദ്രസർക്കാറിന്റെ ആത്മനിർഭര ഭാരതം, 'കുറഞ്ഞ സർക്കാർ, പരമാവധി ഭരണം' എന്നീ കാഴ്ചപ്പാടുകളെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
സുതാര്യവും കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമായ ഡിജിറ്റൽ ഭരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളിൽ ക്ലാമ്പ് പോർട്ടൽ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി തുടർന്ന് കൂട്ടിച്ചേർത്തു.
കൽക്കരി ഖനന മേഖലകളിലെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയകളിലെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനും നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത ഈ പോർട്ടൽ ഉൾക്കൊള്ളുകയും അതുവഴി നീതിയുക്തവും സമയബന്ധിതമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുകയും ചെയ്യും.
'കൊയ്‌ല ശക്തി' ഡാഷ് ബോർഡ്
ഖനി മുതൽ വിപണി വരെയുള്ള മുഴുവൻ കൽക്കരി മൂല്യ ശൃംഖലയെയും ഒരു ഏകീകൃത സമ്പർക്കമുഖ(ഇന്റർഫേസ്)ത്തിൽ സംയോജിപ്പിക്കുന്ന ഒരു മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് കൊയ്ല ശക്തി ഡാഷ്ബോർഡ്. കൽക്കരി കമ്പനികൾ, റെയിൽവേകൾ, തുറമുഖങ്ങൾ, അന്തിമ ഉപയോക്താക്കൾ എന്നിവർക്കിടയിൽ തത്സമയ ഏകോപനം സാധ്യമാക്കുന്ന ഈ പ്ലാറ്റ്ഫോം, പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുകയും തടസ്സരഹിത കൽക്കരി എത്തിച്ചുനൽകൽ പ്രക്രിയ (ലോജിസ്റ്റിക്സ്) ഉറപ്പാക്കുകയും ചെയ്യുന്നു.
സമഗ്രമായ തീരുമാന-പിന്തുണ സംവിധാനമെന്ന നിലയിൽ, കൊയ്ല ശക്തി ഡാറ്റാധിഷ്ഠിത ഭരണം പ്രാപ്തമാക്കുകയും, വിഭവ വിഹിതം ഉത്തമവത്കരിക്കുക(ഒപ്റ്റിമൈസ് ചെയ്യുക)യും വിതരണ ശൃംഖല നിർവഹണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആത്മനിർഭര ഭാരതം, 'കുറഞ്ഞ സർക്കാർ, പരമാവധി ഭരണം' എന്നീ സർക്കാർ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, സുതാര്യത, കാര്യക്ഷമത, സാങ്കേതിക നൂതനാശയങ്ങൾ എന്നിവയോടുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നു.
SKY
******
(Release ID: 2184043)
Visitor Counter : 4