വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്റര്‍നാഷണല്‍ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷനുകള്‍ക്കായി (IMT) മാറ്റിവയ്ക്കപ്പെട്ട ഫ്രീക്വന്‍സി ബാന്‍ഡുകളിലെ റേഡിയോ ഫ്രീക്വന്‍സി സ്‌പെക്ട്രത്തിന്റെ ലേലം' സംബന്ധിച്ച TRAI യുടെ കണ്‍സള്‍ട്ടേഷന്‍ പേപ്പറിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍/പ്രതികരണങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
Posted On:
27 OCT 2025 6:44PM by PIB Thiruvananthpuram
'ഇന്റര്‍നാഷണല്‍ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷനുകള്‍ക്കായി (IMT) മാറ്റിവയ്ക്കപ്പെട്ട ഫ്രീക്വന്‍സി ബാന്‍ഡുകളിലെ റേഡിയോ ഫ്രീക്വന്‍സി സ്‌പെക്ട്രത്തിന്റെ ലേലം' സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 30.09.2025 ന് പുറത്തിറക്കി. കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ രേഖാമൂലമുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതികള്‍ യഥാക്രമം 28.10.2025 ഉം 11.11.2025 ഉം ആയിട്ടാണ് നിശ്ചയിച്ചിരുന്നത്.
അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനുള്ള സമയം നീട്ടണമെന്ന വ്യാവസായിക അസോസിയേഷനുകളുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച്, അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖാമൂലം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതികള്‍ യഥാക്രമം 04.11.2025 വരെയും 18.11.2025 വരെയും നീട്ടാന്‍ തീരുമാനിച്ചു.
അഭിപ്രായങ്ങളും /പ്രതികരണങ്ങളും ഇലക്ട്രോണിക് രൂപത്തില്‍ advmn@trai.gov.in എന്ന വിലാസത്തില്‍ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും വ്യക്തതയ്ക്കും, TRAI ഉപദേഷ്ടാവ് (നെറ്റ്‌വര്‍ക്ക്‌സ്, സ്‌പെക്ട്രം & ലൈസന്‍സിംഗ്) ശ്രീ. അഖിലേഷ് കുമാര്‍ ത്രിവേദിയെ +91-11-20907758 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
****
(Release ID: 2183144)
Visitor Counter : 4