തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

രാജ്യവ്യാപക വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണ തയ്യാറെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചീഫ് ഇലക്ട്‌റൽ ഓഫീസർമാരുടെ ദ്വിദിന സമ്മേളനം ആരംഭിച്ചു

Posted On: 22 OCT 2025 6:19PM by PIB Thiruvananthpuram

1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) ചീഫ് ഇലക്ട്‌റൽ ഓഫീസർമാരുടെ(CEO) ദ്വിദിന സമ്മേളനം ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ മാനേജ്‌മെന്റിൽ (IIIDEM)  ആരംഭിച്ചു.

2. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ സാന്നിധ്യത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ സമ്മേളനത്തിൽ അധ്യക്ഷത  വഹിച്ചു.  

3. എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്രഭരണ പ്രദേശങ്ങളും അവസാനമായി പൂർത്തിയാക്കിയ വോട്ടർ പട്ടിക തീവ്ര പരിഷ്‌ക്കരണ (SIR) പ്രകാരം അതത് സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ വോട്ടർമാരുടെ എണ്ണം, അവസാന വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ യോഗ്യതാ തീയതി, വോട്ടർ പട്ടിക എന്നിവയെക്കുറിച്ച് വിശദമായ അവതരണങ്ങൾ നടത്തിയ 2025 സെപ്റ്റംബർ 10ന് നടന്ന വോട്ടർ പട്ടിക തീവ്ര പരിഷ്‌ക്കരണ  തയ്യാറെടുപ്പ് സമ്മേളനത്തിന്റെ തുടർച്ചയായാണ് ഈ സമ്മേളനം നടക്കുന്നത്.

4. സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ അവസാന തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം അനുസരിച്ച് വോട്ടർമാരുമായിട്ടുള്ളവരെ നിലവിലെ വോട്ടർമാരുമായി മാപ്പ് ചെയ്യുന്നതിന് ചീഫ് ഇലക്ട്‌റൽ ഓഫീസർമാർക്ക് മുമ്പ് നൽകിയ നിർദ്ദേശങ്ങളിൽ ഉണ്ടായ പുരോഗതി കമ്മീഷൻ വിലയിരുത്തി.

5. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (DEOs), തിരഞ്ഞെടുപ്പ് രെജിസ്ട്രേഷൻ ഉദ്യോഗസ്ഥർ (EROs), അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രെജിസ്ട്രേഷൻ ഉദ്യോഗസ്ഥർ (AEROs), ബൂത്ത്‌ തല ഉദ്യോഗസ്ഥർ (BLOs), ബൂത്ത് തല ഏജന്റുമാർ (BLAs) എന്നിവരുടെ നിയമനത്തിന്റെയും പരിശീലനത്തിന്റെയും നിലയും കമ്മീഷൻ അവലോകനം ചെയ്തു.


LPSS

****

(Release ID: 2181769) Visitor Counter : 5