രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും

Posted On: 20 OCT 2025 4:42PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും. 

ഒക്ടോബർ 21ന് വൈകുന്നേരം രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും.

ഒക്ടോബർ 22ന് ശബരിമല ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും.

ഒക്ടോബർ 23 ന് തിരുവനന്തപുരം രാജ്ഭവനിൽ മുൻ രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും.

ഒക്ടോബർ 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ രാഷ്ട്രപതി സന്നിഹിതയാവും.
**************

(Release ID: 2181017) Visitor Counter : 31