വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഒരു മാസത്തേക്ക് സൗജന്യ മൊബൈല്‍ സേവനങ്ങളുമായി ബിഎസ്എന്‍എല്ലിന്റെ 'ദീപാവലി ബൊനാന്‍സ'
प्रविष्टि तिथि:
15 OCT 2025 6:43PM by PIB Thiruvananthpuram
ഇന്ത്യയിലെ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു രൂപയ്ക്ക് 4G മൊബൈല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു രൂപ ടോക്കണ്‍ മാത്രം നല്‍കി ഒരു മാസത്തേക്കാണ് ഈ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്.
2025 ഒക്ടോബര്‍ 15 മുതല്‍ 2025 നവംബര്‍ 15 വരെയാണ് ഈ ദീപാവലി ബൊനാന്‍സയുടെ കാലാവധി
പ്ലാന്‍ ആനുകൂല്യങ്ങള്‍ (ദീപാവലി ബൊനാന്‍സ പ്ലാന്‍):
പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ (പ്ലാന്‍ നിബന്ധനകള്‍ പ്രകാരം), 2 ജിബി/ദിവസം ഹൈ സ്പീഡ് ഡാറ്റ,
100 എസ്എംഎസ്/ദിവസം
സൗജന്യ സിം (ഡിഒടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കെവൈസി അധിഷ്ഠിതം)
'ആത്മനിര്‍ഭര്‍ ഭാരത് എന്ന വീക്ഷണത്തിന് അധിഷ്ഠിതമായി ബിഎസ്എന്‍എല്‍ അടുത്തിടെ രാജ്യമെമ്പാടുമായി ഒരു ഇന്ത്യന്‍ നിര്‍മ്മിത, അത്യാധുനിക 4G മൊബൈല്‍ നെറ്റ്‌വര്‍ക്ക് ആരംഭിച്ചിട്ടുണ്ട്. ആദ്യ 30 ദിവസത്തേക്ക് സര്‍വീസ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും സൗജന്യമായ ഈ ദീപാവലി ബൊനാന്‍സ പ്ലാന്‍, തദ്ദേശീയമായി വികസിപ്പിച്ച 4G നെറ്റ്‌വര്‍ക്ക് സേവനം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് അഭിമാനകരമായ അവസരം നല്‍കുന്നു. 30 ദിവസത്തെ സൗജന്യകാലയളവിനു ശേഷവും ഞങ്ങളോടൊപ്പം തുടരാന്‍ ഞങ്ങളുടെ സേവന നിലവാരം, കവറേജ്, ബിഎസ്എന്‍എല്‍ ബ്രാന്‍ഡ് വിശ്വാസ്യത എന്നിവ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 'പുതിയ വാഗ്ദാന പ്രഖ്യാപന വേളയില്‍ ബിഎസ്എന്‍എല്‍ സിഎംഡി ശ്രീ. എ. റോബര്‍ട്ട് ജെ. രവി പറഞ്ഞു.
ദീപാവലി ബൊനാന്‍സ പ്ലാന്‍ എങ്ങനെ ലഭിക്കും?
അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ (CSC) സന്ദര്‍ശിക്കുക (സാധുവായ KYC രേഖകള്‍ കൈവശം വയ്ക്കുക).
ദീപാവലി ബൊനാന്‍സ പ്ലാന്‍ (ഒരു രൂപ ആക്ടിവേഷന്‍) അഭ്യര്‍ത്ഥിക്കുക; KYC പൂര്‍ത്തിയാക്കി നിങ്ങളുടെ സൗജന്യ സിം സ്വന്തമാക്കുക.
സിം ഇട്ടതിന് ശേഷം നിര്‍ദ്ദേശ പ്രകാരം ആക്ടിവേഷന്‍ പൂര്‍ത്തിയാക്കുക; ആക്ടിവേഷന്‍ തീയതി മുതല്‍ 30 ദിവസത്തേക്ക് സൗജന്യമായി ആനുകൂല്യങ്ങള്‍ ലഭിക്കും.
സഹായത്തിന്, 1800-180-1503 എന്ന നമ്പറില്‍ വിളിക്കുക. അല്ലെങ്കില്‍ bsnl.co.in സന്ദര്‍ശിക്കുക.
****
(रिलीज़ आईडी: 2179629)
आगंतुक पटल : 33