രാജ്യരക്ഷാ മന്ത്രാലയം
ആഗ്രയിലെ സംയോജിത സാങ്കേതിക പ്രദര്‍ശനത്തിന് യു.എന്‍.ടി.സി.സി മേധാവികള്‍ സാക്ഷ്യം വഹിച്ചു
Posted On:
15 OCT 2025 5:44PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയില്‍ 2025 ഒക്ടോബര്‍ 14 മുതല്‍ 16 വരെ ഇന്ത്യന്‍ സൈന്യം ആതിഥ്യമരുളുന്ന 'ഐക്യരാഷ്ട്രസഭയിലേക്ക് സൈനിക സംഭാവന ചെയ്യുന്ന രാജ്യങ്ങളു'ടെ(യു.എന്‍.ടി.സി.സി) മേധാവികളുടെ 2025 ലെ കോണ്‍ക്ലേവ് ഇന്ന് തുടര്‍ന്നു. യു.എന്‍.ടി.സി.സി മേധാവികള്‍ ഒരു സംയോജിത നവയുഗ സാങ്കേതിക പ്രദര്‍ശനത്തിന് അതില്‍ സാക്ഷ്യം വഹിച്ചു.
ദിനത്തിലെ പ്രധാന സവിശേഷതകള്‍:
ആഗ്രയിലേക്ക് പോയ യു.എന്‍.ടി.സി.സി മേധാവികള്‍, അവിടെ സംയോജിത നവയുഗ സാങ്കേതിക പ്രകടനം വീക്ഷിക്കുകയും ഇന്ത്യന്‍ സൈന്യം പുതുതലമുറ ഉപകരണങ്ങളുടെ ഒരു നിര തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആത്മനിര്‍ഭരത(സ്വാശ്രയത്വം)യില്‍ ഇന്ത്യ നല്‍കുന്ന ഊന്നലും, സമാധാന പരിപാലനത്തിലും അതിനപ്പുറവുമുള്ള സമകാലിക പ്രവര്‍ത്തന വെല്ലുവിളികളെ നേരിടുന്നതിന് ആധുനികവും നൂതനവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ വിന്യസിക്കാനുള്ള അതിന്റെ കഴിവും ഈ പ്രദര്‍ശനം അടിവരയിട്ടു.
ഐക്യത്തിന്റെയും സാര്‍വത്രിക പൈതൃകത്തിന്റെയും പ്രതീകമായ ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നായ താജ്മഹലും പ്രതിനിധികള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് കലാകൃതിയിലെ പൈതൃകകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. അവിടെ ഇന്ത്യയുടെ കലാപരമായ പൈതൃകവും സമ്പന്നമായ പാരമ്പര്യങ്ങളും ഉയര്‍ത്തിക്കാട്ടുന്ന സാംസ്‌കാരിക പരിപാടി വീക്ഷിക്കുകയും ചെയ്തു. കരകൗശല വിദഗ്ധരുമായി സംവദിക്കാനും ഇന്ത്യയുടെ തനതായ പൈതൃക കരകൗശല വസ്തുക്കള്‍ കാണാനും ഈ സന്ദര്‍ശനം അവസരമൊരുക്കി.
സാംസ്‌കാരിക ഇടപെടലുകള്‍
ഇന്ത്യയുടെ നാഗരിക പ്രയാണത്തെയും ദേശീയാഭിമാനത്തിന്റെ നാഴികക്കല്ലുകളെയും വര്‍ണിക്കുന്ന ഒരു ദൃശ്യ-ശ്രവ്യ പരിപാടിയ്ക്കും പ്രതിനിധികള്‍ വൈകിട്ട് ചെങ്കോട്ടയില്‍ സാക്ഷ്യം വഹിക്കും. ആധുനികതയിലേക്കും സുസ്ഥിര നഗര ചലനാത്മകതയിലേക്കുമുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ലോകോത്തര സാങ്കേതിക നാഴികക്കല്ലായ ഡല്‍ഹി മെട്രോയിലാണ് യു.എന്‍.ടി.സി.സി മേധാവികള്‍ വേദിയിലേക്ക് യാത്ര ചെയ്യുക. നഗര ഗതാഗതം മുതല്‍ സൈനിക തയ്യാറെടുപ്പ് വരെയുള്ള ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെ നേരനുഭവം യു.എന്‍.ടി.സി.സി മേധാവികള്‍ക്ക് ലഭ്യമാവും. പുരോഗതി, പ്രതിരോധശേഷി, ആഗോള പ്രസക്തി എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ദേശീയ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാവുമിത്.
കോണ്‍ക്ലേവിന്റെ രണ്ടാം ദിനം പ്രവര്‍ത്തന പ്രകടനവും സാംസ്‌കാരിക വ്യാപനവും വിജയകരമായി സംയോജിപ്പിച്ചു. സൈനിക മുന്നേറ്റങ്ങളിലൂടെ ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പൊതുവായ അഭിലാഷങ്ങള്‍ക്ക് സംഭാവനയേകുക മാത്രമല്ലാതെ, രാഷ്ട്രങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ പാലമായി അതിന്റെ നാഗരിക ധാര്‍മ്മികതയും പൈതൃകവും ഉയര്‍ത്തിക്കാട്ടുന്ന ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതായിരുന്നു അത്.
ശക്തവും, സമഗ്രവും, സുസ്ഥിരവുമായ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുള്ള വഴിയൊരുക്കുന്ന അന്തിമ ചര്‍ച്ചകള്‍, വ്യവസായമേഖലയുമായുള്ള ആശയവിനിമയം, ഫലങ്ങളുടെ സംഗ്രഹം എന്നിവയോടെ കോണ്‍ക്ലേവ് നാളെ സമാപിക്കും.
****
(Release ID: 2179599)
Visitor Counter : 6