രാജ്യരക്ഷാ മന്ത്രാലയം
രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ബ്രസീലിന്റെ വൈസ് പ്രസിഡന്റ്, പ്രതിരോധ മന്ത്രി എന്നിവരുമായി ന്യൂഡൽഹിയിൽ ആശയ വിനിമയം നടത്തും
प्रविष्टि तिथि:
14 OCT 2025 8:50PM by PIB Thiruvananthpuram
രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗ് 2025 ഒക്ടോബർ 15 ന് ന്യൂഡൽഹിയിൽ ബ്രസീൽ വൈസ് പ്രസിഡന്റ് ശ്രീ ജെറാൾഡോ അൽക്മിനുമായി കൂടിക്കാഴ്ച നടത്തും. ബ്രസീൽ പ്രതിരോധ മന്ത്രി ശ്രീ ജോസ് മ്യൂസിയോ മൊണ്ടീറോ ഫിൽഹോയും കൂടിക്കാഴ്ചയിൽ സംബന്ധിക്കും.
ഇരു രാജ്യങ്ങളുടെയും പ്രതിരോധ രംഗത്തെ ബഹുമുഖ സഹകരണത്തിന്റെ മുഴുവൻ ശ്രേണിയും നേതാക്കൾ അവലോകനം ചെയ്യും. സൈനിക, പ്രതിരോധ,വ്യാവസായിക സഹകരണം ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മേഖലകളെക്കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറും.
SKY
*********
(रिलीज़ आईडी: 2179223)
आगंतुक पटल : 12