ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

ജലശക്തി മന്ത്രാലയത്തിലെ ജലവിഭവ,നദീ വികസന,ഗംഗാ പുനരുജ്ജീവന വകുപ്പിൻ്റെ മാസ് കമ്മ്യൂണിക്കേഷൻ ഇൻ്റേൺഷിപ്പ് പരിപാടി പ്രഖ്യാപിച്ചു.

Posted On: 14 OCT 2025 10:49AM by PIB Thiruvananthpuram
ജലശക്തി മന്ത്രാലയത്തിലെ ജലവിഭവ,നദീ വികസന,ഗംഗാ പുനരുജ്ജീവന വകുപ്പ് (DoWR,RD & GR)മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ബിരുദ/ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്കും  ഇന്ത്യയിലെ അംഗീകൃത സർവ്വകലാശാലകളിലോ സ്ഥാപനങ്ങളിലോ ഈ വിഷയത്തിൽ ഗവേഷണം  നടത്തുന്നവർക്കും ഇൻ്റേൺഷിപ്പിന് അവസരമൊരുക്കുന്നു.ഈ ഇൻ്റേൺഷിപ്പ് പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വകുപ്പിൻ്റെ മാധ്യമ/സാമൂഹിക മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചുരുങ്ങിയ കാലയളവിൽ നേരിട്ടുള്ള പരിചയം നേടാനുള്ള അവസരം ലഭിക്കും.

മാസ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ജേണലിസം അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ,അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത കോളേജ്/യൂണിവേഴ്സിറ്റിയിൽ നിന്ന് മുകളിൽ പറഞ്ഞ മേഖലകളിൽ പി.ജി അല്ലെങ്കിൽ ഡിപ്ലോമ (മാസ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദം പൂർത്തിയാക്കുന്നതിന് വിധേയമായി)അല്ലെങ്കിൽ എം‌.ബി‌.എ (മാർക്കറ്റിംഗ്) പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.ആറ് മുതൽ ഒമ്പത് മാസം വരെയാണ് ഇൻ്റേൺഷിപ്പിൻ്റെ കാലാവധി.ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000/- രൂപ ഓണറേറിയവും പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നല്കും.ഇൻ്റേൺഷിപ്പ് പരിപാടിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 നവംബർ 24 ആണ്.അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക്  https://mowr.nic.in/internship.
എന്ന വെബ്‌സൈറ്റിൽ ലഭ്യമായ ഫോം ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
 
GG
 
***

(Release ID: 2178899) Visitor Counter : 24