പരിസ്ഥിതി, വനം മന്ത്രാലയം
കാലാവസ്ഥാ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനുള്ള പാരീസ് ഉടമ്പടിയുടെ ഘടനയോടും സംഭാഷണാധിഷ്ഠിത സമീപനത്തോടും ഉള്ള പ്രതിബദ്ധത ആവർത്തിച്ച് ഇന്ത്യ
Posted On:
14 OCT 2025 10:50AM by PIB Thiruvananthpuram
കാലാവസ്ഥാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ആനുകാലിക അവലോകനത്തിൻ്റെ ഭാഗമായി ഒക്ടോബർ 13-ന് ബ്രസീലിയയിൽ നടന്ന പ്രീ-COP30 യോഗത്തിൻ്റെ ഭാഗമായുള്ള ഗ്ലോബൽ സ്റ്റോക്ക് ടേക്ക് (GST) പ്രത്യേക സെഷനെ അഭിസംബോധന ചെയ്യവേ, ആദ്യ GSTയുടെ വിജയകരമായ സമാപനത്തെ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് അഭിനന്ദിച്ചു. പാരീസ് കരാർ ആത്മാർത്ഥമായി നടപ്പിലാക്കുന്നതിൻ്റെ നിർണ്ണായക സ്ഥിരീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുണ്ടായ സമഗ്ര പുരോഗതി വിലയിരുത്തുന്നതിനുള്ള അഞ്ച് വർഷ പ്രക്രിയയാണ് ഗ്ലോബൽ സ്റ്റോക്ക് ടേക്ക്. സമഗ്ര പുരോഗതി വിലയിരുത്തുന്നതിനും, പരിമിതികൾ തിരിച്ചറിയുന്നതിനും, ആഭ്യന്തരമായും ആഗോളമായും മെച്ചപ്പെട്ട പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിനും ബന്ധപ്പെട്ട കക്ഷികളെ പ്രാപ്തരാക്കുന്നതിലൂടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായാണ് GST രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ശ്രീ യാദവ് വ്യക്തമാക്കി.
ഈ അർത്ഥത്തിൽ, കരാറിൻ്റെ പ്രേരകശക്തിയായി GST വർത്തിക്കുന്നതായും, രാഷ്ട്രീയ ചലനാത്മകത ശക്തിപ്പെടുത്തുകയും ഉന്നത ലക്ഷ്യങ്ങൾക്കായുള്ള പരിവർത്തനാത്മക ഉദ്യമങ്ങളെ നിലനിർത്തുകയും ചെയ്യുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. GST ഫലങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന അന്താരാഷ്ട്ര സഹകരണവും ആഭ്യന്തര കാലാവസ്ഥാ നടപടികളും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാഷണത്തിനിടെ ഈ വശങ്ങളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സഹായകമാകും.
ഭാവിയിലെ GSTകളിൽ, ആഗോള പ്രസക്തിയെക്കുറിച്ച് ശരിയായ ചർച്ച കൂടാതെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉൾക്കൊള്ളാൻ തിടുക്കം കാണിക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പ്രസക്തമായ സ്രോതസ്സുകളിൽ നിന്നുള്ള വിലയിരുത്തലുകളെ വ്യക്തത, കൃത്യത, വിവേകം എന്നിവയുടെ അടിസ്ഥാനത്തിൽ ഉചിതമായ പരിഗണനയോടെ ശാസ്ത്രം പിന്തുടരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
"നാമിപ്പോൾ അഭിലാഷകരമായ കാലാവസ്ഥാ നടപടികളുടെ നിർവ്വഹണത്തിലും, സർവ്വോപരി, അനുവർത്തനത്തിനും ലഘൂകരണത്തിനും വിഭവ പരിമിതി മൂലമുള്ള അടിയന്തിര വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം," മന്ത്രി കൂട്ടിച്ചേർത്തു. നടപടി കൂടാതെയുള്ള തുടർ അവലോകനങ്ങൾ അപ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
LPSS
*****
(Release ID: 2178805)
Visitor Counter : 16