പരിസ്ഥിതി, വനം മന്ത്രാലയം
സി.ഒ.പി 30' ക്ക് മുന്നോടിയായി ബ്രസീലിയയിൽ നടന്ന മന്ത്രിതല വട്ടമേശ സമ്മേളനത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ. ഭൂപേന്ദർ യാദവ് പങ്കെടുത്തു
Posted On:
13 OCT 2025 9:06PM by PIB Thiruvananthpuram
പാരീസ് ഉടമ്പടി അംഗീകരിച്ചിട്ട് ഒരു ദശാബ്ദം പിന്നിടുമ്പോൾ, ആഗോള കാലാവസ്ഥാ പ്രവർത്തനത്തിന്റെ ആണിക്കല്ലാണ് ബഹുസ്വരത എന്ന ഉറച്ച രാഷ്ട്രീയ സന്ദേശം സി.ഒ.പി 30 പുറത്തുവിടണമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ. ഭൂപേന്ദർ യാദവ് ഇന്ന് ബ്രസീലിയയിൽ പറഞ്ഞു. ബ്രസീലിൽ നടന്ന സി.ഒ.പി 30 പൂർവ്വ മന്ത്രിതല വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയുടെ ഇടപെടലിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
2025 നവംബർ 10 മുതൽ 21 വരെ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉപഘടനാ കൺവെൻഷനിലെ (യു.എൻ.എഫ്.സി.സി.സി) കക്ഷികളുടെ സമ്മേളനത്തിന്റെ 30-ാമത് (കോൺഫറൻസ് ഓഫ് പാർട്ടീസ് 30) യോഗത്തിനായി ലോകം ബെലേമിലേക്ക് നീങ്ങുമ്പോൾ, തുറന്നതും ഭാവിയെക്കുറിച്ചുള്ളതുമായ സംവാദത്തിന് സമഗ്രമായ ഒരു ഇടം സൃഷ്ടിച്ചതിന് സി.ഒ.പി 30യുടെ അധ്യക്ഷപദത്തെ മന്ത്രി അഭിനന്ദിച്ചു.
ബെലേമിൽ വ്യക്തമായ ഫലങ്ങൾ ഉറപ്പാക്കുന്നതിന്, ആഗോള നയ പ്രതിബദ്ധതകളെ പ്രായോഗികവും പ്രാദേശികമായി അടിസ്ഥാനമാക്കിയുള്ളതുമായ പരിഹാരങ്ങളാക്കി മാറ്റുകയെന്നതാണ് പ്രധാനമെന്ന് ശ്രീ. യാദവ് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ പ്രതിബദ്ധതകളുടെ നിർവഹണം ത്വരിതപ്പെടുത്തുകയും ജനജീവിതം നേരിട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്ന യഥാർത്ഥ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.
''യുഎഇ-ബെലേം പ്രവർത്തനപദ്ധതിയിൽ നിന്നുള്ള സൂചകങ്ങളുടെ ഏറ്റവും കുറഞ്ഞ പാക്കേജിൽ എല്ലാ രാജ്യങ്ങളും യോജിക്കണമെന്ന് പ്രസ്താവിക്കവെ, സി.ഒ.പി 30 എന്നത് പൊരുത്തപ്പെടലിന്റെ നിയമപാലകരാവണമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. 'ആരെയും പിന്നിലാക്കാതെ കോടിക്കണക്കിന് ആളുകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള പാതയിലാണിപ്പോൾ നമ്മളെന്ന പ്രചോദനാത്മകമായ സന്ദേശം 'ബാകു പൊരുത്തപ്പെടൽ രൂപരേഖ'യിലൂടെ ലോകത്തിന് നാം അയയ്ക്കണം', അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉറപ്പ് ആവർത്തിച്ചുകൊണ്ട്, ഇന്ത്യ പ്രശ്‌നത്തിന്റെ ഭാഗമാകാനല്ല, പരിഹാരത്തിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇന്റർനാഷണൽ സോളാർ അലയൻസ്, കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലന്റ് ഇൻഫ്രാസ്ട്രക്ചർ എന്നിവ മുതൽ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് വരെയുള്ള ഇന്ത്യയുടെ സംരംഭങ്ങൾ സഹകരണപരവും പ്രവർത്തനാധിഷ്ഠിതവുമായ ബഹുരാഷ്ട്രവാദത്തിന്റെ ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ജനങ്ങൾക്കും ഭൂമിയ്ക്കും യഥാർത്ഥവും നിർണയിക്കുന്നതുമായ പ്രവർത്തനം പ്രദാനം ചെയ്യാനുള്ള ബഹുസ്വരത, സമത്വം, കൂട്ടായ ദൃഢനിശ്ചയം എന്നിവയിലുള്ള വിശ്വാസം 'സി.ഒ.പി 30' വീണ്ടും ഉറപ്പിക്കട്ടെയെന്ന് ശ്രീ. യാദവ് ഉപസംഹരിച്ചു.
SKY
****
(Release ID: 2178738)
Visitor Counter : 9