വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ആഗോള പൊതുനന്മയ്ക്കായി 6G യുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള സമാന പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് പ്രമുഖ 6G സഖ്യങ്ങളും ഗവേഷണ സ്ഥാപനങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി
Posted On:
11 OCT 2025 5:01PM by PIB Thiruvananthpuram
ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-നൊപ്പം നടന്ന ഇൻ്റർനാഷണൽ ഭാരത് 6G സിമ്പോസിയം 2025-ൽ, ആഗോള രംഗത്തെ പ്രമുഖ ഗവേഷണ സഖ്യങ്ങളായ "ഭാരത് 6G, 6G സ്മാർട്ട് നെറ്റ്‌വർക്കുകൾ ആൻഡ് സർവീസസ് ഇൻഡസ്ട്രി അസോസിയേഷൻ (6G-IA), ATISൻ്റെ നെക്സ്റ്റ് G അലയൻസ്, XGMF, 6G ഫോറം, 6G ബ്രസീൽ, UKI-FNI, UK TIN, UK ഫെഡറേറ്റഡ് ടെലികോംസ് ഹബ്‌സ് (CHEDDAR, HASC, JOINER & TITAN), 6G ഫ്ലാഗ്ഷിപ്പ്" എന്നിവ ആഗോള പൊതുനന്മയ്ക്കായി 6G യുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള സമാന പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി.
പുതുതലമുറ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി 6G രൂപകൽപ്പനയുടെ അവർ അംഗീകരിച്ച മാർഗ്ഗനിർദ്ദേശ തത്വങ്ങൾ:
- പ്രതിരോധശേഷിയുള്ളതും പ്രാമാണികവും
- സുതാര്യവും പരസ്പര പ്രവർത്തനക്ഷമവും
- സർവ്വാശ്ലേഷിയും ചെലവ് കുറഞ്ഞതും
- സുസ്ഥിരവും ആഗോള ബന്ധിതവും
വിശ്വസനീയമായ-ബൈ-ഡിസൈൻ നെറ്റ്‌വർക്കുകളുടെ ആവശ്യകത പ്രഖ്യാപനം അടിവരയിട്ടു വ്യക്തമാക്കുന്നു. ടെലികോം പരിവർത്തനഘട്ടങ്ങളിലുടനീളം വിശ്വസനീയമായ ആവാസവ്യവസ്ഥകൾ, അപകടസാധ്യതാ ലഘൂകരണം, AI-അധിഷ്ഠിത സുരക്ഷാമാർഗങ്ങൾ എന്നിവയും ഉയർത്തിക്കാട്ടി.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപകരണങ്ങൾക്കും ഉപയോക്താക്കൾക്കും സദാ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് റെസിലിയൻസ് എഞ്ചിനീയറിംഗ്, പരാജയരഹിത രൂപകൽപ്പന, സ്വകാര്യത സംരക്ഷിക്കുന്ന ഘടനകൾ എന്നിവ കേന്ദ്രബിന്ദുവായിരിക്കും.
ആഗോള നന്മയ്ക്കായി 6G യുടെ ഭാവി രൂപപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിൽ, തുറന്നതും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ക്രമീകരണമാണ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന ആഹ്വാനം ചെയുന്നത്.
നൂതനാശയങ്ങളും കുറഞ്ഞ ചെലവും ഉറപ്പാക്കുന്നതിനായി തുറന്ന സമ്പർക്കമുഖങ്ങൾ, മൾട്ടി-വെണ്ടർ പരസ്പരപ്രവർത്തനക്ഷമത, AI- അധിഷ്ഠിത നെറ്റ്‌വർക്ക് ഓർക്കസ്ട്രേഷൻ എന്നിവയെ സംയുക്ത പ്രസ്താവന പ്രോത്സാഹിപ്പിക്കുന്നു.
കുറഞ്ഞ ചെലവും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും പ്രാപ്തമായ ഊർജ്ജ കാര്യക്ഷമവും അറ്റകുറ്റപ്പണി സാധ്യമായതും പുനരുപയോഗിക്കാവുന്നതുമായ സംവിധാനങ്ങളിലൂടെ 6G രൂപകൽപ്പനയുടെ കേന്ദ്ര സ്ഥാനത്ത് സുസ്ഥിരതയെ പ്രതിഷ്ഠിക്കുന്നു.
കര, സമുദ്രം, ആകാശം, ബഹിരാകാശം എന്നിവയിലുടനീളം തടസ്സരഹിതമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന്, ഭൗമ- ഭൗമേതര നെറ്റ്‌വർക്കുകൾ, ഉപഗ്രഹങ്ങൾ, വളരെ ഉയരത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ, ഭാവിയിലെ ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവയുടെ സമന്വയത്തിലൂടെയുള്ള സമ്പൂർണ്ണ ആഗോള കവറേജ് ഇത് വിഭാവനം ചെയ്യുന്നു.
അതിവേഗം വികസിക്കുന്ന ടെലികോം രംഗത്തിന് അനുഗുണമാം വിധം പുതു തലമുറയെ സജ്ജരാക്കേണ്ടതിൻ്റെ ആവശ്യകത അംഗീകരിച്ചുകൊണ്ട്, പ്രഖ്യാപനം നൈപുണ്യ വികസനത്തിനും കാര്യക്ഷമതാ വികാസത്തിനും ഊന്നൽ നൽകുന്നു.
ഭാവിയിലെ 6G, സംയോജിത ഭൗമ-ഭൗമേതര സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വിന്യസിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് മാനദണ്ഡങ്ങൾ ശേഷി തെളിയിച്ച പൈപ്പ്‌ലൈനുകൾ വികസിപ്പിക്കാൻ സഖ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ്.
പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച്, അതിൽ പങ്കെടുത്ത സംഘടനകളായ ഭാരത് 6G, 6G-IA, ATISൻ്റെ നെക്സ്റ്റ് G അലയൻസ്, XGMF, 6G ഫോറം, UK TIN, UK ഫെഡറേറ്റഡ് ടെലികോംസ് ഹബ്‌സ്, 6G ഫ്ലാഗ്ഷിപ്പ്, 6G ബ്രസീൽ, UKI-FNI എന്നിവ സമാന തത്വങ്ങളുടെ അടിസ്ഥാനത്തിൽ അണിനിരക്കാൻ സർക്കാരുകൾ, വ്യവസായമേഖല, അക്കാദമിക സമൂഹം, പൊതുസമൂഹം എന്നിവയോട് അഭ്യർത്ഥിച്ചു.
*****
(Release ID: 2177920)
Visitor Counter : 8