ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (NeGD), ഭാരത് ടാക്സിയുമായി കൈകോർക്കുന്നു

Posted On: 10 OCT 2025 4:47PM by PIB Thiruvananthpuram
ആഗോള ടാക്സി ശൃംഖലകളുടെ ലോകത്ത്, രാജ്യം അതിന്റേതായ വഴി തുറക്കുകയാണ്. വിശ്വാസം, ഉൾക്കൊള്ളൽ, സാങ്കേതികവിദ്യ എന്നിവയിൽ അധിഷ്ഠിതമായ ഒരു വഴി. നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (NeGD), ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY), എന്നിവ സഹകര സംവിധാനത്തിൽ നടപ്പിലാക്കുന്ന ദേശീയ ടാക്സി സംരംഭമായ സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ബ്രാൻഡ് നെയിം: ഭാരത് ടാക്സി) മായി  ഒരു ഉപദേശക സഹകരണത്തിൽ ഏർപ്പെടും.

പ്ലാറ്റ്‌ഫോം സംയോജനം, സൈബർ സുരക്ഷ, സ്വകാര്യത, നടത്തിപ്പ്, ഭരണനിർവഹണം എന്നീ മേഖലകളിൽ തന്ത്രപരമായ ഉപദേശക, സാങ്കേതിക പിന്തുണ നൽകുന്നതിനായി NeGD-യും സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡും  ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച് ഔപചാരിക സഹകരണം യാഥാർഥ്യമാക്കി.  
 

 
NCDC, IFFCO, AMUL, KRIBHCO, NAFED, NABARD, NDDB, NCEL തുടങ്ങിയ പ്രമുഖ സഹകരണ, സാമ്പത്തിക സ്ഥാപനങ്ങൾ സംയുക്തമായാണ് ഭാരത് ടാക്സിക്ക് പിന്തുണ നൽകുന്നത്.  സംവിധാനം സഹകരണ പ്രസ്ഥാനത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നതിനോടൊപ്പം, പൗരകേന്ദ്രീകൃതവും, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതുമായ പൊതു സേവനങ്ങൾ നൽകുന്നതിനുള്ള ഗവൺമെന്റിന്റെ മുൻനിര പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നു.

ഈ സഹകരണത്തിന് കീഴിൽ, ഭാരത് ടാക്സി പ്ലാറ്റ്‌ഫോമുമായി താഴെ പറയുന്ന തലങ്ങളിൽ  NeGD പങ്കാളിയാകുന്നു.

* പ്ലാറ്റ്‌ഫോം സംയോജനവും സാങ്കേതിക രൂപകൽപ്പനയും: സുഗമമായ തിരിച്ചറിയൽ സ്ഥിരീകരണത്തിനും സേവന വിതരണത്തിനുമായി ഭാരത് ടാക്സി പ്ലാറ്റ്‌ഫോമിനെ ഡിജിലോക്കർ, UMANG, എപിഐ സേതു തുടങ്ങിയ ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കുന്നു.

* സുരക്ഷ, പരിപാലനം, അടിസ്ഥാന സൗകര്യങ്ങൾ: ഇന്ത്യാ ഗവൺമെന്റിന്റെ ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങളും സൈബർ സുരക്ഷാ നിലവാരങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ശക്തമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഉപദേശം നൽകുകയും ചെയ്യുക.

പദ്ധതി ഉപദേശം: വലിയ തോതിലുള്ള ദേശീയ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള NeGD-യുടെ സ്ഥാപനപരമായ അനുഭവം ഉപയോഗിച്ച് ഭരണനിർവഹണവും പദ്ധതി നിർവ്വഹണ പിന്തുണയും നൽകുക.

* UI/UX & പ്രവേശനക്ഷമത: എല്ലാ പൗരന്മാർക്കും വേണ്ടി യൂസർ ഇന്റർഫേസ് ഡിസൈൻ, ബഹുഭാഷാ ശേഷി, സമഗ്ര പ്രവേശന സവിശേഷതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുക.

2025 ഡിസംബറിൽ ഭാരത് ടാക്സി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയുടെ യാത്രാസൗകര്യ മേഖല ഒരു വലിയ പരിവർത്തനത്തിന് ഒരുങ്ങുകയാണ്. സഹകാരണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന, സുതാര്യവും, പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുന്നതുമായ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് യാത്രാസൗകര്യ ആവാസവ്യവസ്ഥയെ  പരിവർത്തനം ചെയ്യാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
 
****

(Release ID: 2177536) Visitor Counter : 7