ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഭാരതരത്ന ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ജന്മവാർഷിക ദിനത്തിൽ ബിഹാറിലെ സിതാബ് ദിയറയിൽ ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കും
प्रविष्टि तिथि:
09 OCT 2025 6:44PM by PIB Thiruvananthpuram
ഭാരതരത്ന ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായി ഉപരാഷ്ട്രപതി ശ്രീ. സി.പി രാധാകൃഷ്ണൻ 2025 ഒക്ടോബർ 11 ന് ബീഹാറിൽ ഏകദിന സന്ദർശനം നടത്തും.
ശ്രീ. സി.പി രാധാകൃഷ്ണൻ, ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ സിതാബ് ദിയറയിലെ പൂർവ്വിക ഭവനത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ലോക് നായക് ജയപ്രകാശ് നാരായൺ ദേശീയ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്യും.
ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ഭാര്യ ശ്രീമതി പ്രഭാവതി ദേവിയുടെ പേരിലുള്ള സിതാബ് ദിയറയിലെ പ്രഭാവതി പുസ്തകാലയവും ഉപരാഷ്ട്രപതി സന്ദർശിക്കും.
ഫയൽ പിക് :ഉപരാഷ്ട്രപതി ശ്രീ.സി.പി രാധാകൃഷ്ണൻ സംവിധാൻ സദനിൽ ലോക് നായക് ജയപ്രകാശ് നാരായണിന് പുഷ്പാർച്ചന നടത്തുന്നു
****
(रिलीज़ आईडी: 2177024)
आगंतुक पटल : 25