രാജ്യരക്ഷാ മന്ത്രാലയം
രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രിയുമായി കാൻബറയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
09 OCT 2025 2:12PM by PIB Thiruvananthpuram
രണ്ട് ദിവസത്തെ ഔദ്യോഗിക ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ 2025 ഒക്ടോബർ 9ന് ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാർലസുമായി രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വിശാലമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിൻ്റെ അഞ്ച് വർഷത്തെ ഈ കൂടിക്കാഴ്ച അടയാളപ്പെടുത്തി. സൈനികാഭ്യാസങ്ങൾ, സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായ സഹകരണം, ശാസ്ത്ര സാങ്കേതിക മേഖലയിലെ സംയുക്ത ഗവേഷണം എന്നിവയുൾപ്പെടെയുള്ള വിപുലമായ മേഖലകളിൽ പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധങ്ങൾക്ക് അടിവരയിടുന്ന ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധങ്ങൾക്കും പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾക്കും അടിവരയിട്ടുകൊണ്ട് സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ഉഭയകക്ഷി ബന്ധത്തിൻ്റെ മൊത്തത്തിലുള്ള പാതയുമായി പൊരുത്തപ്പെടുന്ന രീതിയിൽ പ്രതിരോധ സഹകരണത്തിൽ ഗണ്യമായ വികാസത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാജ്യരക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി. വിവരങ്ങൾ പങ്കിടൽ സംബന്ധിച്ച കരാർ,അന്തർവാഹിനി തിരച്ചിൽ - രക്ഷാപ്രവർത്തന സഹകരണം സംബന്ധിച്ച ധാരണാപത്രം, സംയുക്ത സ്റ്റാഫ് ചർച്ചകൾ സ്ഥാപിക്കുന്നതിനുള്ള നിബന്ധനകൾ എന്നീ മൂന്ന് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചുകൊണ്ടാണ് ചർച്ചകൾ അവസാനിച്ചത്.
ഭീകരതയും ചർച്ചകളും ഒന്നിച്ച് നടക്കില്ല, ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല എന്ന ഭീകരവാദ ഭീഷണിയെ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് ശ്രീ രാജ്‌നാഥ് സിങ് യോഗത്തിൽ ആവർത്തിച്ചു. എല്ലാത്തരം ഭീകരവാദത്തിനുമെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ചുരുങ്ങിയ സമയത്തേക്ക് യോഗത്തിൽ പങ്കെടുക്കുകയും ശ്രീ രാജ്‌നാഥ് സിങ്ങിനെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശംസകൾ രക്ഷാ മന്ത്രി അദ്ദേഹത്തെ അറിയിക്കുകയും 2025 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന് അൽബനീസിനെ അഭിനന്ദിക്കുകയും ചെയ്തു. ശ്രീ നരേന്ദ്ര മോദിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിന് കീഴിൽ പ്രത്യേകിച്ച് പ്രതിരോധം, സൈബർ സുരക്ഷ, ഐ.ടി തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിയെ ആൻ്റണി അൽബനീസ് പ്രശംസിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ഇന്ത്യ കൈവരിച്ച
വിജയത്തെ അദ്ദേഹം പ്രശംസിക്കുകയും വരും വർഷങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യ-ഓസ്‌ട്രേലിയ പ്രതിരോധ പങ്കാളിത്തത്തെ നിർവചിക്കുന്ന വളർന്നു വരുന്ന ആഴവും പരസ്പര വിശ്വാസവും അടിവരയിടുന്ന ഒരു സംയുക്ത പ്രസ്താവന യോഗത്തിന് ശേഷം പുറപ്പെടുവിച്ചു.
രാവിലെ, ഓസ്ട്രേലിയൻ പ്രതിരോധ സഹമന്ത്രി പീറ്റർ ഖലീൽ ശ്രീ രാജ്‌നാഥ് സിംഗിനെ സ്വീകരിക്കുകയും ആചാരപരമായ സ്റ്റെയർ ഗാർഡ് സ്വീകരണം നല്കുകയും ചെയ്തു. പരിപാടികളുടെ ഭാഗമായി കാൻബറയിലേക്കുള്ള യാത്രാമധ്യേ KC-30A മൾട്ടിറോൾ ട്രാൻസ്‌പോർട്ട് ആൻഡ് ടാങ്കർ എയർക്രാഫ്റ്റിൽ (MRTT) തത്സമയ എയർ-ടു-എയർ ഇന്ധനം നിറയ്ക്കൽ പ്രകടനം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം എയർ-ടു-എയർ ഇന്ധനം നിറയ്ക്കൽ ക്രമീകരണ കരാർ ഒപ്പുവെച്ചതിനുശേഷം വർദ്ധിച്ചുവരുന്ന പരസ്പര പ്രവർത്തനക്ഷമതയുടെ പ്രകടനമാണ് ഇതിലൂടെ പ്രദർശിപ്പിച്ചത്. ഓസ്‌ട്രേലിയൻ പാർലമെൻ്റ് ഹൗസിൽ എത്തിയ ശ്രീ രാജ്‌നാഥ് സിങ്ങിന് റിച്ചാർഡ് മാർലസിൻ്റെ സാന്നിധ്യത്തിൽ പരമ്പരാഗത സ്വീകരണം നല്കി.
*****
(रिलीज़ आईडी: 2176801)
आगंतुक पटल : 36