ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കേന്ദ്ര സാമൂഹ്യനീതി - ശാക്തീകരണ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളേയും പദ്ധതികളേയും സംബന്ധിച്ച് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന് വിശദീകരിച്ചു നൽകി

प्रविष्टि तिथि: 08 OCT 2025 4:29PM by PIB Thiruvananthpuram
കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാറും കേന്ദ്ര സഹമന്ത്രി ശ്രീ. ബി.എൽ. വർമ്മയും ഇന്ന് പാർലമെന്റ് ഹൗസിൽ  ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.

കൂടിക്കാഴ്‌ച്ചയ്ക്കിടെ , സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും സമൂഹത്തിൽ  പിന്നാക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രിമാർ ഉപരാഷ്ട്രപതിയുമായി ചർച്ച നടത്തി . പ്രസ്തുത വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക വികസനം  ലക്ഷ്യമാക്കി നടപ്പാക്കുന്ന വിവിധ പദ്ധതികലെ സംബന്ധിച്ച് യോഗം  അവലോകനം ചെയ്തു .

പാരാലിമ്പിക്‌സിലും ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ഭിന്നശേഷി കായികതാരങ്ങളുടെ  പ്രകടനം വളരെ പ്രോത്സാഹജനകമാണെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു.  “അനുഭാവത്തിൽ നിന്ന് അവസരത്തിലേക്ക്” എന്ന നയം മാറ്റം സർക്കാർ നടപ്പിലാക്കിയതിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. അത് ഇതിനകം ഫലം കണ്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

സമീപ കാലത്ത്  കൃത്രിമ അവയവ നിർമ്മാണ കോർപ്പറേഷൻ ഓഫ് ഇന്ത്യ (ALIMCO) യുടെ ശ്രദ്ധേയമാറ്റത്തെയും ശ്രീ സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു. ഭിന്നശേഷിക്കാർക്ക് സേവനം നൽകുന്നതിൽ  ഈ  പൊതുമേഖലാ സ്‌ഥാപനത്തിന്റെ പങ്ക് മാതൃകാപരമെന്ന് അദ്ദേഹം അടയാളപ്പെടുത്തുകയും ചെയ്തു.

 
LPSS
 
*****

(रिलीज़ आईडी: 2176420) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil