യുവജനകാര്യ, കായിക മന്ത്രാലയം
2022-23 വർഷത്തെ 'മൈ ഭാരത്-നാഷണൽ സർവീസ് സ്കീം (NSS)'പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു
Posted On:
06 OCT 2025 4:22PM by PIB Thiruvananthpuram
2022-23 വർഷത്തെ മൈ ഭാരത്-നാഷണൽ സർവീസ് സ്കീം (NSS) പുരസ്‌കാരങ്ങള്‍ ഇന്ന് രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു. കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, യുവജനകാര്യ-കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ എന്നിവർ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്ത് എൻഎസ്‌എസിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും, എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർമാർ/ യൂണിറ്റുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ സാമൂഹ്യ സേവനത്തിനായി നൽകുന്ന മികച്ച സംഭാവനകളെ അംഗീകരിക്കുന്നതിനും പ്രതിഫലം നൽകുന്നതിനുമായി യുവജനകാര്യ വകുപ്പ് എല്ലാ വർഷവും എൻഎസ്‌എസ് അവാർഡുകൾ നൽകുന്നു.

2022-23 വർഷത്തെ മൈ ഭാരത്-എൻഎസ്‌എസ് പുരസ്‌കാരങ്ങൾ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി നൽകി. ആദ്യ വിഭാഗത്തിൽ 10എൻഎസ്‌എസ് യൂണിറ്റുകൾക്കും അവയുടെ 10 പ്രോഗ്രാം ഓഫീസർമാർക്കും പുരസ്‌കാരം നൽകി.
ഓരോ എൻഎസ്‌എസ് യൂണിറ്റിനും (എൻഎസ്‌എസ് പ്രോഗ്രാം വികസനത്തിനായി) 2,00,000 രൂപയും ട്രോഫിയുമാണ് പുരസ്‌കാരം.

ഓരോ പ്രോഗ്രാം ഓഫീസർക്കും 1,50,000 രൂപയും സർട്ടിഫിക്കറ്റും വെള്ളി മെഡലും ഉൾപ്പെടുന്ന പുരസ്‌കാരമാണ് ലഭിക്കുക.
എൻഎസ്‌എസ് സന്നദ്ധ പ്രവർത്തകർക്കുള്ള രണ്ടാമത് വിഭാഗത്തിൽ 30 പേർക്ക് പുരസ്‌കാരം നൽകി.ഓരോ സന്നദ്ധ പ്രവർത്തകനും 1,00,000 രൂപ വീതവും സർട്ടിഫിക്കറ്റും വെള്ളി മെഡലും പുരസ്കാരമായി നൽകി.
1969-ൽ ആരംഭിച്ച ഒരു കേന്ദ്ര സംരംഭമാണ് എൻഎസ്‌എസ്. സന്നദ്ധ സാമൂഹ്യ സേവനത്തിലൂടെ വിദ്യാർത്ഥികളായ യുവാക്കളുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എൻഎസ്‌എസിന്‍റെ പ്രത്യയശാസ്ത്രം. ഈ മനോഭാവത്തിന് അനുസൃതമായി, എൻഎസ്‌എസിന്‍റെ മുദ്രാവാക്യം "ഞാനല്ല, നിങ്ങളാണ് ആദ്യം" ('स्वयं से पहले आप') എന്നതാണ്. നിലവിൽ, ഇന്ത്യയിലുടനീളം എൻഎസ്‌എസിന്‍റെ ഭാഗമായി ഏകദേശം 40 ലക്ഷം സന്നദ്ധ പ്രവർത്തകർ ഉണ്ട് .
പുരസ്‌കാര പട്ടികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് – വിഭാഗം I : പ്രോഗ്രാം ഓഫീസർ/എൻഎസ്‌എസ് യൂണിറ്റ്,
വിഭാഗം II : വോളണ്ടിയർ എന്നിവ കാണുന്നതിന് ദയവായി ലിങ്കിൽ ക്ലിക്കുചെയ്യുക : https://www.pib.gov.in/PressReleasePage.aspx?PRID=2175363
***************************
(Release ID: 2175549)
Visitor Counter : 10