വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

ഉത്സവ കാലയളവിലെ തിരക്കിന് മുന്നോടിയായി വിമാന യാത്രാനിരക്കുകൾ വിലയിരുത്തി ഡിജിസിഎ

Posted On: 05 OCT 2025 4:32PM by PIB Thiruvananthpuram

അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ വിമാനക്കമ്പനികള്‍ക്ക് മുൻകൂര്‍ നിര്‍ദേശം 

ഉത്സവ കാലയളവില്‍ വിമാന യാത്രാ നിരക്ക് നിരീക്ഷിക്കാനും നിരക്കുവർധനയുണ്ടാകുന്ന സാഹചര്യത്തില്‍  ഉചിതമായ നടപടി സ്വീകരിക്കാനും  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) കേന്ദ്ര വ്യോമയാന മന്ത്രാലയം ചുമതലപ്പെടുത്തി.  

ഇതിന്റെ അടിസ്ഥാനത്തില്‍  വിമാനക്കമ്പനികളുമായി വിഷയം ചർച്ച ചെയ്ത ഡിജിസിഎ ഉത്സവ കാലയളവിലെ ഉയർന്ന ആവശ്യകത നിറവേറ്റുന്നതിന് അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. 

ഇതിനു മറുപടിയായി അധിക വിമാന സർവീസുകള്‍ സംബന്ധിച്ച് വിമാനക്കമ്പനികള്‍ അറിയിച്ച വിവരങ്ങൾ താഴെ നല്‍കുന്നു:

  • ഇൻഡിഗോ: 42 മേഖലകളിലായി ഏകദേശം 730 അധിക സർവീസുകൾ ഏർപ്പെടുത്തും.

  • എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്): 20 മേഖലകളിലായി ഏകദേശം 486 അധിക സർവീസുകൾ ഏർപ്പെടുത്തും.

  • സ്പൈസ്ജെറ്റ്: 38 മേഖലകളിലായി ഏകദേശം 546 അധിക സർവീസുകൾ ഏർപ്പെടുത്തും.

ഉത്സവ കാലയളവില്‍ യാത്രക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിമാന യാത്രാനിരക്കും യാത്രാശേഷിയും കർശനമായി നിരീക്ഷിക്കുന്നത് ഡിജിസിഎ തുടരും.

*********************


(Release ID: 2175076) Visitor Counter : 17