തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരഞ്ഞെടുപ്പ് നിരീക്ഷകർ ജനാധിപത്യത്തിന്റെ ദീപസ്തംഭങ്ങൾ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
ബീഹാർ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കും നിയോഗിക്കേണ്ട കേന്ദ്ര നിരീക്ഷകർക്കായി വിശദീകരണ യോഗം നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
Posted On:
03 OCT 2025 4:48PM by PIB Thiruvananthpuram
1. ബീഹാർ നിയമസഭയിലേക്ക് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനും ചില സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കും കേന്ദ്ര നിരീക്ഷകരായി നിയോഗിക്കപ്പെടുന്ന ജനറൽ, പോലീസ്, ചെലവ് വിഭാഗങ്ങളിലെ നിരീക്ഷകർക്കായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഒരു വിശദീകരണ യോഗം സംഘടിപ്പിച്ചു.
2. 287 ഐഎഎസ് ഉദ്യോഗസ്ഥർ, 58 ഐപിഎസ് ഉദ്യോഗസ്ഥർ, ഐആർഎസ് / ഐആർഎഎസ് / ഐസിഎഎസ്, മറ്റ് സേവന വിഭാഗം എന്നിവയിൽ നിന്നുള്ള 80 ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 425 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ന്യൂഡൽഹിയിലെ ഐഐഐഡിഇഎമ്മിൽ വെച്ചാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്.
3. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ശ്രീ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധുവും ഡോ. വിവേക് ജോഷിയും കേന്ദ്ര നിരീക്ഷകർക്കായി കാര്യവിവരങ്ങൾ വിശദീകരിച്ചു. നിരീക്ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് സി ഇ സി ഗ്യാനേഷ് കുമാർ അവരെ ജനാധിപത്യത്തിന്റെ ദീപസ്തംഭങ്ങളാണെന്ന് വിശേഷിപ്പിച്ചു.
4. കമ്മീഷന്റെ കണ്ണും കാതും എന്ന നിലയിൽ, കേന്ദ്ര നിരീക്ഷകർ എല്ലാ തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സ്വയം പരിചിതമാക്കാനും നേരിട്ടുള്ള ഫീൽഡ് ഇൻപുട്ടുകൾ നൽകാനും അവരുടെ കർശനവും നിഷ്പക്ഷവുമായ പാലനം ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
5. രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, വോട്ടർമാർ എന്നിവരുടെ പരാതികൾ പരിഹരിക്കുന്നതിനായി നിരീക്ഷകർ അവർക്ക് പൂർണ്ണമായും പ്രാപ്യമായിരിക്കാൻ നിർദ്ദേശം നൽകി.
6. പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കാനും വോട്ടർമാരുടെ സൗകര്യാർത്ഥം കമ്മീഷൻ അടുത്തിടെ സ്വീകരിച്ച നടപടികൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിരീക്ഷകർക്ക് നിർദ്ദേശം നൽകി.
7. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തുന്നതിന് കമ്മീഷനെ സഹായിക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 324 ഉം 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 20B ഉം നൽകുന്ന പ്ലീനറി അധികാരങ്ങൾ പ്രകാരമാണ് കമ്മീഷൻ കേന്ദ്ര നിരീക്ഷകരെ നിയമിക്കുന്നത്. ഫീൽഡ് തലത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമവും ഫലപ്രദവുമായ നടത്തിപ്പിനും അവർ മേൽനോട്ടം വഹിക്കുന്നു.
****
AT
(Release ID: 2174547)
Visitor Counter : 13