യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

സിയാച്ചിൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ 'മൈ ഭാരത് ' ദേശീയ പതാക പ്രശ്‌നോത്തരി വിജയികൾ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രിയിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി

Posted On: 02 OCT 2025 3:45PM by PIB Thiruvananthpuram
സിയാച്ചിനിലേക്കുള്ള ചരിത്രപരമായ സന്ദർശനം പൂർത്തിയാക്കി ന്യൂഡൽഹിയിൽ എത്തിയ എന്റെ ഭാരതം ദേശീയ പതാക പ്രശ്‌നോത്തരി (മൈ ഭാരത് നാഷണൽ ഫ്‌ളാഗ് ക്വിസ്) വിജയികൾ കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ, ഉദ്യോഗ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്ന് ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി.
 
ദേശീയ പതാക പ്രശ്‌നോത്തരിയിൽ വിജയികളായ 25 പേരടങ്ങുന്ന സംഘം 2025 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ ഒന്നു വരെ സിയാച്ചിൻ ബേസ് ക്യാമ്പിലേക്ക് യാത്ര ചെയ്തിരുന്നു.
 
ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധമേഖലയായ സിയാച്ചിനിന്റെ അതിതീവ്രവും അതേസമയം പ്രചോദനാത്മകവുമായ അന്തരീക്ഷത്തിൽ, അവർ ഇന്ത്യയുടെ സൈന്യവുമായി ഇടപഴകുകയും, സ്മാരകങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും, യുദ്ധമുഖത്തെ അതിർത്തി ജീവിത യാഥാർത്ഥ്യങ്ങൾ നേരിട്ട് അനുഭവിക്കുകയും ചെയ്തു.
ന്യൂഡൽഹിയിൽ ഡോ. മൻസുഖ് മാണ്ഡവ്യയെ അഭിവാദ്യം ചെയ്തുകൊണ്ട് യാത്രയിൽ പങ്കാളികളായ യുവാക്കൾ, സൈനികർക്കിടയിൽ തങ്ങൾ കണ്ട ധൈര്യം, ചിട്ട, ത്യാഗമനോഭാവം എന്നിവ അടിവരയിട്ട് പറഞ്ഞ് തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു,
സിയാച്ചിനിലേക്കുള്ള യാത്ര തന്റെ ജീവിതത്തിലെ ഏറ്റവും പരിവർത്തനകരമായ അനുഭവമാണെന്ന് കേന്ദ്രമന്ത്രിയുമായുള്ള ആശയവിനിമയത്തിനിടെ പങ്കെടുത്തവരിൽ ഒരാൾ പറഞ്ഞു. ഇത്തരം കഠിനമായ സാഹചര്യങ്ങളിലും ഇന്ത്യൻ സൈനികർ രാജ്യത്തെ കാക്കുന്നതിന് സാക്ഷ്യം വഹിച്ചത്, അതേ അഭിനിവേശത്തോടെ താൻ ചെയ്യുന്ന ഏത് കാര്യത്തിലും രാജ്യത്തെ സേവിക്കണമെന്ന് തന്നെ പ്രചോദിപ്പിച്ചതായി അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിനെ അഭിസംബോധന ചെയ്യവെ ഡോ. മൻസുഖ് മാണ്ഡവ്യ യുവാക്കളുടെ ആവേശത്തെയും, എന്റെ ഭാരതം സംരംഭത്തിന്റെ കാതലായ മൂല്യങ്ങളായ സേവന മനോഭാവവും (സേവനം) കർത്തവ്യബോധവും (കടമ) ഉൾക്കൊണ്ടതിനെയും പ്രശംസിച്ചു. ഈ മൂല്യങ്ങളെ അവർ അവരുടെ ദൈനംദിന ജീവിതത്തിലും സമൂഹങ്ങളിലും പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ''ഈ അനുഭവത്തിന്റെ സന്ദേശവും ഈ സന്ദർശനത്തിൽ നിന്ന് ലഭിച്ച പാഠങ്ങളും നിങ്ങൾ രാജ്യത്തെ യുവജനങ്ങളിലേക്ക് എത്തിക്കണം'' എന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
 
ഈ അവസരത്തിൽ, ദേശാഭിമാനം, സേവനം, ശക്തി എന്നിവയുടെ സന്ദേശം ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുമെന്ന് യുവാക്കൾ പ്രതിജ്ഞയെടുത്തു. 'എന്റെ ഭാരത'ത്തിന്റെ സജീവ സന്നദ്ധപ്രവർത്തകരായി തുടരാനും വികസിത ഭാരതത്തിന്റെ ദർശനത്തിലേക്ക് ഫലപ്രദമായി സംഭാവന നൽകാനുമുള്ള ദൃഢനിശ്ചയം അവർ ആവർത്തിച്ചു.
 
******
 

(Release ID: 2174263) Visitor Counter : 7
Read this release in: English , Hindi , Gujarati