രാജ്യരക്ഷാ മന്ത്രാലയം
ഐക്യരാഷ്ട്രസഭയ്ക്കായി സൈനിക സംഭാവന ചെയ്യുന്ന രാജ്യങ്ങളുടെ (UNTCC)സൈനിക മേധാവിമാരുടെ സമ്മേളനത്തിന് ന്യൂഡൽഹിയിൽ ഇന്ത്യൻ സൈന്യം ആതിഥേയത്വം വഹിക്കും
प्रविष्टि तिथि:
01 OCT 2025 5:13PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭയ്ക്കായി സൈനിക സംഭാവന നൽകുന്ന രാജ്യങ്ങളുടെ (UNTCC)സൈനിക മേധാവിമാരുടെ കോൺക്ലേവിന് ഇന്ത്യൻ സൈന്യം ആതിഥേയത്വം വഹിക്കും.ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന 30-ലധികം രാജ്യങ്ങളുടെ ഉന്നത സൈനിക നേതൃത്വം ഒരുമിച്ച് ചേരുന്ന ഈ പരിപാടി 2025 ഒക്ടോബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ നടക്കും.
2025 ഒക്ടോബർ 01-ന് ന്യൂഡൽഹിയിലെ മനേക് ഷാ സെന്ററിൽ ഇതിന്റെ ആമുഖ പരിപാടി സംഘടിപ്പിച്ചു. കോൺക്ലേവിന്റെ രീതികളെക്കുറിച്ച് DCOAS (IS&T) ലെഫ്റ്റനന്റ് ജനറൽ രാകേഷ് കപൂർ വിശദീകരിച്ചു.യുഎൻ നായി സൈനിക സംഭാവന നൽകുന്ന രാജ്യങ്ങൾക്ക് സംഭാഷണം, സഹകരണം, പരസ്പര ധാരണ എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഒരു സവിശേഷ വേദി എന്ന നിലയിൽ കോൺക്ലേവിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു . യുഎൻ സമാധാന പരിപാലനത്തോടുള്ള ഇന്ത്യയുടെ ദൃഢമായ പ്രതിജ്ഞാബദ്ധത; ഏറ്റവും വലിയ സൈനിക സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെപങ്ക്; മികച്ച രീതികൾ, പ്രവർത്തന പരിചയം,നൂതനാശയങ്ങൾഎന്നിവ പങ്കുവയ്ക്കാനുള്ള ഇന്ത്യൻ സേനയുടെ സന്നദ്ധത എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
സമകാലിക സമാധാന പരിപാലന വെല്ലുവിളികളെ നേരിടുന്നതിൽ ആഴത്തിലുള്ള സഹകരണത്തിനും കൂട്ടായ തയ്യാറെടുപ്പിനും ശക്തമായ പങ്കാളിത്തത്തിനും കോൺക്ലേവ് വഴിയൊരുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഐക്യരാഷ്ട്രസഭ ദൗത്യങ്ങളിൽ ഏറ്റവും ബൃഹത്തായ രീതിയിൽ സ്ഥിരതയാർന്ന സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ, മികച്ച രീതികൾ പങ്കിടുന്നതിനും പൊതുവായ ധാരണ വളർത്തുന്നതിനും സമാധാന പരിപാലനത്തിന്റെ ഭാവി പാത രൂപപ്പെടുത്തുന്നതിനായി ഒരു സഹകരണ സമീപനം സൃഷ്ടിക്കുന്നതിനുമുള്ള ഒരു ഉന്നതതല ഫോറം സൃഷ്ടിക്കുന്നതിനാണ് ഈ കോൺക്ലേവ് വിളിച്ചുചേർക്കുന്നത്.ആഗോള സ്ഥിരതയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഈ പരിപാടി എടുത്തുകാണിക്കുന്നു. കൂടാതെ വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന ധാർമ്മികതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ലക്ഷ്യവും ശ്രദ്ധ നൽകുന്ന മേഖലകളും
ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം. കോൺക്ലേവിലെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങൾ:
•വർദ്ധിച്ച സംഭാഷണം, പരസ്പര പ്രവർത്തനക്ഷമത, മികച്ച രീതികളുടെ കൈമാറ്റം എന്നിവയിലൂടെ സമാധാന പരിപാലന സഹകരണം ശക്തിപ്പെടുത്തുക.
•സമാധാന പരിപാലന ദൗത്യങ്ങളെ കൂടുതൽ സ്ഥിരതയുള്ളതും ചെലവ് കുറഞ്ഞതും ഭാവിസജ്ജവുമാക്കുന്നതിന് തദ്ദേശീയ സാങ്കേതികവിദ്യയും ആത്മനിർഭർ നൂതനാശയങ്ങളും പ്രയോജനപ്പെടുത്തുക.
•യുഎൻ തീരുമാനമെടുക്കൽ സംവിധാനങ്ങളിൽ, സൈനിക സംഭാവന നൽകുന്ന രാജ്യങ്ങളുടെ ശബ്ദത്തിനായി കൂടുതൽ വാദിച്ചുകൊണ്ട് ഉൾപ്പെടുത്തലും തുല്യതയും പ്രോത്സാഹിപ്പിക്കുക
• അന്താരാഷ്ട്ര സമാധാനം നിലനിർത്തുന്നതിനുള്ള പൊതു ഉത്തരവാദിത്വത്തിനായി കഴിവുകളും ശേഷിയും രൂപപ്പെടുത്തുന്നതിന് ഇന്ത്യയെ സഹകരണപരവും വിശ്വസ്തവുമായ പങ്കാളിയായി തെളിയിക്കുക.
പങ്കാളിത്തം
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള മേധാവിമാരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.ഇന്ത്യയെ കൂടാതെ അൾജീരിയ, അർമേനിയ, ബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രസീൽ, ബുറുണ്ടി, കംബോഡിയ, കോട്ട് ഡി ഐവയർ, എത്യോപ്യ, ഫിജി, ഫ്രാൻസ്, ഘാന, ഇന്തോനേഷ്യ, ഇറ്റലി, കസാക്കിസ്ഥാൻ, കെനിയ, കിർഗിസ്ഥാൻ, മഡഗാസ്കർ, മലേഷ്യ, മംഗോളിയ, മൊറോക്കോ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, ഉറുഗ്വേ, വിയറ്റ്നാം, റുവാണ്ട, സെനഗൽ എന്നീ രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.
പരിപാടിയുടെ പ്രധാന സവിശേഷതകൾ
മൂന്ന് ദിവസത്തെ പരിപാടിയിൽ ഇവ ഉൾപ്പെടുന്നു:
•ഇന്നത്തെ സങ്കീർണ്ണമായ പ്രവർത്തന പരിതസ്ഥിതികളിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും സുസ്ഥിര സമാധാനം സൃഷ്ടിക്കുന്നതിനെക്കുറിച്ചുമുള്ള പ്ലീനറി സെഷനുകളും ചർച്ചകളും.
കൂടുതൽ പ്രതികരണശേഷിയുള്ളതും ഫലപ്രദവുമായ സമാധാന പരിപാലനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുക.
കുടുംബത്തിന്റെ ഇടപെടലിലൂടെ സൈനികരുടെ പ്രതിരോധശേഷി വളർത്തിയെടുക്കുന്നതിന് പ്രത്യേക പരിപാടികൾ.
പ്രതീക്ഷിക്കുന്ന ഫലങ്ങൾ:
പരസ്പര താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി ഇടപെടലുകൾ.
സമാധാന പരിപാലന ദൗത്യങ്ങളിലെ സങ്കീർണ്ണമായ പാരിസ്ഥിതിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായ പൊതു ധാരണ രൂപപ്പെടുത്തൽ
സമാധാന പരിപാലനത്തിൽ കൂടിയാലോചന പ്രക്രിയയും സഹകരണവും ശക്തിപ്പെടുത്തൽ
സമാധാന പരിപാലനസേനയുടെ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കൽ
സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ ശക്തവും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സമാധാനത്തിനായി പൊതുവായ കാഴ്ചപ്പാട് രൂപപ്പെടുത്തൽ.




*****
(रिलीज़ आईडी: 2174033)
आगंतुक पटल : 24