ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
സ്വച്ഛത ഹി സേവ (SHS) – 2025 പ്രചാരണം: സഫായി മിത്രകളുമായി പ്രത്യേക ആശയവിനിമയം നടത്തി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്
प्रविष्टि तिथि:
30 SEP 2025 7:17PM by PIB Thiruvananthpuram
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് മന്ത്രാലയത്തിലെ ശുചീകരണ തൊഴിലാളികളായ എല്ലാ സഫായി മിത്രകളുമായി ഒരു പ്രത്യേക ആശയവിനിമയ പരിപാടി നടത്തുന്നു. അവരുടെ ദിനചര്യ, തൊഴിൽ അന്തരീക്ഷം എന്നിവയെക്കുറിച്ച് അന്വേഷിച്ച കേന്ദ്രമന്ത്രി അവരുടെ ജോലിയിൽ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധിക്കുകയും ചെയ്തു. സമൂഹത്തിൽ അവരുടെ നിർണായക പങ്ക് അടിവരയിട്ടുകൊണ്ട്, വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിൽ അവർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനയെ അദ്ദേഹം പ്രശംസിച്ചു.

അഭിനന്ദന സൂചകമായി, ഓരോ സഫായ് മിത്രയ്ക്കും ഒരു ടീ-ഷർട്ട്, മാസ്ക്, സാനിറ്റൈസർ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ കിറ്റ് സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി ഭക്ഷണ പൊതികളും വിതരണം ചെയ്തു. ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും ജോലിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സഫായ് മിത്രങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ തുടർച്ചയായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഏറെ പ്രചോദനാത്മകമായ അന്തരീക്ഷത്തിലാണ് പരിപാടി നടന്നത്.











**************************
(रिलीज़ आईडी: 2173437)
आगंतुक पटल : 19