ഉപരാഷ്ട്രപതിയുടെ കാര്യാലയം
തമിഴ്‌നാട്ടിലെ കരൂരിൽ പൊതുയോഗത്തിനിടെ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ നിരവധി ജീവനുകൾ നഷ്ടമായതിൽ അനുശോചിച്ച് ഉപരാഷ്ട്രപതി
प्रविष्टि तिथि:
27 SEP 2025 11:20PM by PIB Thiruvananthpuram
തമിഴ്‌നാട്ടിലെ കരൂരിൽ പൊതുയോഗത്തിനിടെ ഉണ്ടായ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടമായവർക്ക് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അനുശോചനം അറിയിച്ചു. സംഭവം പറഞ്ഞറിയിക്കാനാവാത്ത വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ആശ്വസിപ്പിക്കാനാവാത്ത വിധം ദുഃഖകരമായ ഈ നിമിഷത്തിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും, തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ഉപരാഷ്ട്രപതി തന്റെ അഗാധമായ അനുശോചനം അറിയിച്ചു. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ സൗഖ്യം പ്രാപിക്കുവാൻ അദ്ദേഹം സർവ്വശക്തനോട് പ്രാർത്ഥിച്ചു.
വ്യത്യസ്ത സമൂഹ മാധ്യമ കുറിപ്പുകളിൽ ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു:
തമിഴ്‌നാട്ടിലെ കരൂരിൽ പൊതുസമ്മേളനത്തിൽ നടന്ന ദാരുണമായ സംഭവം പറഞ്ഞറിയിക്കാനാവാത്ത വേദനയാണ് ഉണ്ടാക്കിയത്. ആശ്വസിപ്പിക്കാനാവാത്ത വിധം ദുഃഖകരമായ ഈ നിമിഷത്തിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും, തമിഴ്‌നാട്ടിലെ ജനങ്ങൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ സൗഖ്യം പ്രാപിക്കുവാൻ ഞാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു.
SKY
*******************
(रिलीज़ आईडी: 2172607)
आगंतुक पटल : 9