രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'വികസിത ഭാരതം, വിമുക്തഭടന്മാരുടെ ക്ഷേമം’ എന്ന വിഷയത്തിൽ നടക്കുന്ന ദേശീയ കോൺക്ലേവ് 2025 രാജ്യ രക്ഷാ മന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 27 SEP 2025 3:55PM by PIB Thiruvananthpuram
പ്രതിരോധ മന്ത്രാലയത്തിലെ വിമുക്തഭടന്മാരുടെ ക്ഷേമകാര്യ വകുപ്പ് (DESW ) ‘വികസിത ഭാരതം, വിമുക്തഭടന്മാരുടെ ക്ഷേമം’ എന്ന വിഷയത്തൽ സംഘടിപ്പിക്കുന്ന ദേശീയ കോൺക്ലേവ് 2025 രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2025 സെപ്റ്റംബർ 29, 30 തീയതികളിൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വിമുക്തഭടന്മാരുടെ ക്ഷേമത്തിനും പുനഃസ്ഥാപനത്തിനുമുള്ള രാജ്യവ്യാപകമായ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാന പങ്കാളികളെ ഈ പരിപാടി ഒരുമിപ്പിക്കും. ഡി.ഇ.എസ്.ഡബ്ല്യു. സെക്രട്ടറി ഡോ. നിതെൻ ചന്ദ്രയും ചടങ്ങിൽ പങ്കെടുക്കും.

രാജ്യത്തുടനീളമുള്ള രാജ്യ സൈനിക് ബോർഡുകളുടെ (RSBs) യും സേവാ സൈനിക് ബോർഡുകളുടെ (ZSBs) യും പ്രതിനിധികൾ, അടിസ്ഥാനതല ചർച്ചകളിൽ ഏർപ്പെടുന്ന അർത്ഥവത്തായ ആശയ വിനിമയത്തിനുള്ള ഒരു വേദിയായി ഈ കോൺക്ലേവ് വർത്തിക്കും. മികച്ച പ്രവർത്തനരീതികൾ പങ്കുവെക്കുന്നതിനും പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ക്ഷേമ പദ്ധതികൾ ഓരോ വിമുക്തഭടനും കൂടുതൽ കാര്യക്ഷമതയോടെ  പ്രയോജനപ്പെടുന്നുണ്ടെന്ന്   ഉറപ്പാക്കുന്നതിനുമാണ്  ചർച്ചകൾ ലക്ഷ്യമിടുന്നത്.

നയപരമായ ചർച്ചകൾക്ക് പുറമേ, കോൺക്ലേവിൽ ഒരു അനുമോദന ചടങ്ങും ഉണ്ടാകും. വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി മികച്ച സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആർ.എസ്.ബി., സെഡ്.എസ്.ബി. എന്നിവയെയും പ്രതിരോധ മന്ത്രി ആദരിക്കും. ഈ അംഗീകാരം അവരുടെ സമർപ്പണത്തെ ബഹുമാനിക്കുന്നതിനോടൊപ്പം, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയുടെ വിമുക്തഭടന്മാരെ അവിഭാജ്യ പങ്കാളികളായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക്  ശക്തിപകരാൻ  മറ്റുള്ളവർക്ക് പ്രചോദനമാകും എന്നും പ്രതീക്ഷിക്കുന്നു.
 
SKY
 
******************

(Release ID: 2172597) Visitor Counter : 9