വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ 2025 സെപ്റ്റംബർ 22 മുതൽ 24 വരെയുള്ള കാലയളവിലെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള പ്രസ്താവന

Posted On: 26 SEP 2025 2:31PM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം 2025 സെപ്റ്റംബർ 22 മുതൽ 24 വരെ അമേരിക്ക സന്ദർശിച്ചു. യു എസ് വ്യാപാര പ്രതിനിധി അംബാസഡർ ജാമിസൺ ഗ്രീറുമായും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര വിഷയങ്ങളിൽ യുഎസ് ഗവൺമെന്റ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾക്ക് പുറമേ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര, നിക്ഷേപ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള പ്രധാന ബിസിനസ് സംരംഭങ്ങളുമായും നിക്ഷേപകരുമായും പ്രതിനിധി സംഘം ചർച്ചകൾ നടത്തി.

കരാറിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രതിനിധി സംഘം യുഎസ് ഗവൺമെന്റുമായി ക്രിയാത്മകമായ സംഭാഷണം നടത്തി. കരാറിന്റെ സാധ്യമായ ഘടനയെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കി രൂപപ്പെടുത്തുന്നതിന് പരസ്പരമുള്ള ഇടപെടലുകൾ തുടരാനും തീരുമാനിച്ചു.

ബിസിനസ് സംരംഭകരുമായും നിക്ഷേപകരുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയുടെ വളർച്ചായാത്രയിൽ ബിസിനസ്സ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇന്ത്യയിൽ ബിസിനസ്സ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനുള്ള അഭിലാഷം പ്രകടിപ്പിക്കുകയും ചെയ്തു.
 
 
SKY
 
 
*****
 

(Release ID: 2171751) Visitor Counter : 9
Read this release in: Hindi , English , Urdu , Kannada