സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

"ഏക് ദിൻ, ഏക് ഘണ്ട, ഏക് സാത്ത്" എന്ന പ്രത്യേക ശുചിത്വ പരിപാടിയ്ക്ക് കേന്ദ്ര മന്ത്രി ശ്രീ ബി. എൽ. വർമ്മ നേതൃത്വം നൽകി

Posted On: 26 SEP 2025 12:30PM by PIB Thiruvananthpuram

സ്വച്ഛതാ ഹി സേവയുടെ ഭാഗമായി മഹിളാ ഇംദാദ് കമ്മിറ്റി (എംഐസി) കാമ്പസിൽ കേന്ദ്ര സാമൂഹിക നീതി& ശാക്തീകരണ വകുപ്പ് സഹമന്ത്രി ശ്രീ ബി. എൽ. വർമ്മ "ഏക് ദിൻ, ഏക് ഘണ്ട, ഏക് സാത്ത്" എന്ന പ്രത്യേക ശുചീകരണ പരിപാടിക്ക് 2025 സെപ്റ്റംബർ 25-ന് നേതൃത്വം നൽകി. സാമൂഹിക നീതി& ശാക്തീകരണ വകുപ്പ് (DoSJ&E) ഈ സ്ഥലത്തെ നിർദിഷ്ട ശുചീകരണ ലക്ഷ്യ യൂണിറ്റായി (CTU) പ്രഖ്യാപിച്ചിരുന്നു. 

 

മഹിളാ ഇംദാദ് കമ്മിറ്റി കാമ്പസിൽ നിന്ന് മാലിന്യം, പാഴ് വസ്തുക്കൾ മുതലായവ നീക്കം ചെയ്തുകൊണ്ട് മന്ത്രിയും ഉദ്യോഗസ്ഥരും ചേർന്ന് ശ്രമദാന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഈ യജ്ഞത്തിന് ശേഷം കാമ്പസിൽ  മികച്ച ശുചിത്വം,സമഗ്ര ഉന്നമനം എന്നിവ ഉറപ്പു വരുത്തുന്നതിനും, പൊതു സേവനങ്ങൾക്കായി ഈ സ്ഥലം പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്രസഹ മന്ത്രി നിർദ്ദേശം നൽകി

SKY

*****


(Release ID: 2171634) Visitor Counter : 7
Read this release in: English , Urdu , Hindi , Tamil