സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
'ഇന്ത്യയിലെ കുട്ടികൾ 2025'' പ്രസിദ്ധീകരണത്തിന്റെ പ്രകാശനം
Posted On:
25 SEP 2025 4:46PM by PIB Thiruvananthpuram
2025 സെപ്റ്റംബർ 25-ന് ചണ്ഡീഗഢിൽ നടന്ന കേന്ദ്ര, സംസ്ഥാന സ്ഥിതിവിവരക്കണക്ക് സംഘടനകളുടെ 29-ാമത് സമ്മേളനത്തിനിടെ കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയം 'ഇന്ത്യയിലെ കുട്ടികൾ 2025'' എന്ന പ്രസിദ്ധീകരണത്തിന്റെ നാലാമത് ലക്കം പുറത്തിറക്കി.

പ്രസിദ്ധീകരണത്തിന്റെ പ്രധാന സവിശേഷതകൾ
ശിശു മരണ നിരക്ക് കുറയുന്ന പ്രവണത കാണിക്കുന്നു. 2011 ൽ 44 ആയിരുന്ന ഇത് 2023 ൽ 25 ആയി കുറഞ്ഞു.
കൊഴിഞ്ഞുപോകൽ നിരക്ക് 2022-23 ലെ 13.8 ൽ നിന്ന് 2024-25 ൽ 8.2 ആയി കുറഞ്ഞു.
18 വയസ്സിന് മുമ്പ് വിവാഹിതരായ 20-24 വയസ്സ് പ്രായമുള്ള സ്ത്രീകളുടെ ശതമാനം 2015-16 ൽ 26.8 ൽ ആയിരുന്നത് 2019-21 ൽ 23.3 ആയി കുറഞ്ഞു.
ദത്തെടുക്കപ്പെട്ട കുട്ടികളുടെ ആകെ എണ്ണം 2017-18 ൽ 3927 ആയിരുന്നത്, 2024-25 ൽ 4515 ആയി വർദ്ധിച്ചു.
കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയം 2008 മുതൽ 'ഇന്ത്യയിലെ കുട്ടികൾ' എന്ന പേരിൽ ഒരു അനൗപചാരിക പ്രസിദ്ധീകരണം പുറത്തിറക്കിവരുന്നു. ഇന്ത്യയിലെ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് അത്തരത്തിലുള്ള നാലാമത്തെ പ്രസിദ്ധീകരണമാണ് 'ഇന്ത്യയിലെ കുട്ടികൾ 2025'. രാജ്യത്തെ കുട്ടികളുടെ ക്ഷേമത്തെക്കുറിച്ചുള്ള സമഗ്രവും വിശദവുമായ വിശകലനം ഈ പ്രസിദ്ധീകരണം ലഭ്യമാക്കുന്നു.
''ഇന്ത്യയിലെ കുട്ടികൾ 2025'' കേന്ദ്ര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (https://mospi.gov.in/) ലഭ്യമാണ്.
''ഇന്ത്യയിലെ കുട്ടികൾ 2025'' പ്രസിദ്ധീകരണത്തിലെ പ്രധാന സവിശേഷതകൾ
2023-ൽ പ്രധാന ഇന്ത്യൻ സംസ്ഥാനങ്ങളിലെ ലിംഗഭേദവും താമസസ്ഥലവും അടിസ്ഥാനമാക്കിയുള്ള ശിശുമരണനിരക്ക് ഡാറ്റ പ്രകാരം ദേശീയ തലത്തിൽ 1,000 ജനനങ്ങളിൽ 25 മരണങ്ങൾ എന്ന തരത്തിലാണ് ഐ.എം.ആർ. ഇത് ഐ.എം.ആർ 26 ഉള്ള 2022-ലെ കണക്കിനെ അപേക്ഷിച്ച് നേരിയതോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളെ (25) അപേക്ഷിച്ച് അല്പം ഉയർന്ന ഐ.എം.ആർ നിരക്കാണ് ആൺകുട്ടികൾക്ക് (26).
സാമ്പിൾ രജിസ്‌ട്രേഷൻ സംവിധാനം (എസ്.ആർ.എസ്) സ്ഥിതിവിവരകണക്ക് റിപ്പോർട്ട് 2023 പ്രകാരം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 29 ആയി കണക്കാക്കപ്പെടുന്നു. 30 എന്ന ഐ.എം.ആർ നിരക്കുള്ള 2022 ലെ കണക്കിനെ അപേക്ഷിച്ച് ഇതൊരു പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. കൂടാതെ ഗ്രാമപ്രദേശങ്ങളിൽ ഇത് 33 ആയും, നഗരപ്രദേശങ്ങളിൽ 20 ആയും വ്യത്യാസപ്പെട്ടിരിക്കുന്നു.

2022, 2023 വർഷങ്ങളിലെ ജനന നിരക്കിന്റെ അടിസ്ഥാനവിവര (ഡാറ്റ) പ്രകാരം പ്രസ്തുത തോത് കുറയുന്ന പ്രവണതയാണ് പ്രകടമാക്കുന്നത്. ദേശീയ തലത്തിൽ, മൊത്ത ജനനനിരക്ക് 1,000 ജനസംഖ്യയ്ക്ക് 18.4 എന്നതായിരുന്നു. ഗ്രാമീണമേഖലയിലെ ജനനനിരക്ക് 20.3 ആയി ഉയർന്നപ്പോൾ, 2023-ൽ നഗരപ്രദേശങ്ങളിൽ ഇത് 14.9 ആയിരുന്നു.

വിദ്യാഭ്യാസ ലഭ്യതയിലെ ലിംഗ അസമത്വം തൊഴിൽ സാധ്യതകളെയും തൊഴിൽ അവസരങ്ങളിലെ തുല്യതയെയും ബാധിക്കുന്നുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ ജീവിതവൃത്തി എന്താണെന്നതിനെക്കുറിച്ചുള്ള തൊഴിൽ പ്രതീക്ഷകളിലെ ലിംഗപരമായ വ്യത്യാസം, ആഴത്തിൽ വേരൂന്നിയ ലിംഗ-വൈവിധ്യരഹിതപൊതു (സ്റ്റീരിയോടൈപ്പ്) മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലിംഗ വ്യത്യാസം അളക്കുന്നതിനുള്ള ഒരു പ്രധാന സൂചകമാണ് വിദ്യാഭ്യാസത്തിലെ ലിംഗ തുല്യതാ സൂചിക (ജി.പി.ഐ). ഉചിത പ്രായപരിധിയിലുള്ളവരുടെ ജനസംഖ്യാ ഘടനയുടെ ഫലങ്ങളിൽ നിന്ന് മുക്തമായ ജി.പി.ഐ (ജി.ഇ.ആർ അടിസ്ഥാനമാക്കിയുള്ളത്), വിദ്യാഭ്യാസത്തിലെ ലിംഗസമത്വത്തിന്റെ ചിത്രം പ്രദാനം ചെയ്യുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുടനീളമുള്ള 2024-25 ലെ ജി.പി.ഐ അടിസ്ഥാനവിവരങ്ങൾ കാണിക്കുന്നത്, ദേശീയ തലത്തിൽ, എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളിലും തുല്യത കൈവരിക്കുന്നുണ്ടെന്നും സെക്കൻഡറി തലത്തിൽ 1.1 എന്ന ഉയർന്ന സൂചികയുമുണ്ടെന്നുമാണ്.

2023-24, 2022-23 കാലയളവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2024-25 ലെ കൊഴിഞ്ഞുപോക്ക് നിരക്കിന്റെ അടിസ്ഥാനവിവരങ്ങൾ, എല്ലാ വിദ്യാഭ്യാസ തലങ്ങളിലും കൈവരിച്ച ഗണ്യമായ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. പ്രാരംഭഘട്ടത്തിൽ, ആൺകുട്ടികളിലും പെൺകുട്ടികളിലും കുറവ് പ്രകടമാക്കിക്കൊണ്ട്, മൊത്തം കൊഴിഞ്ഞുപോക്ക് നിരക്ക് 8.7 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായി കുത്തനെ കുറഞ്ഞു.

മധ്യതലത്തിൽ, നിരക്ക് 8.1 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറഞ്ഞു. സെക്കൻഡറി തലത്തിൽ 2022-23 ൽ 13.8 ശതമാനം ആയിരുന്നതിൽ നിന്ന് 2024-25 ൽ 8.2 ആയി കുറഞ്ഞു. മൊത്തത്തിൽ സ്‌കൂളിൽ വിദ്യാർത്ഥികളെ നിലനിർത്തുന്നതിൽ ഗണ്യമായ പുരോഗതിയാണ് ഈ അടിസ്ഥാനവിവരങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
ദത്തെടുക്കൽ സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ പ്രകാരം, പ്രതിവർഷം 2,991 മുതൽ 4,155 വരെയുള്ള സ്ഥിരതയാർന്ന നിരക്കിലാണ് രാജ്യത്തിനകത്ത് ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ എണ്ണം. അതേസമയം രാജ്യാന്തര ദത്തെടുപ്പുകളിൽ പ്രതിവർഷം 360 മുതൽ 653 വരെയുമാണ് എണ്ണം. 2024-25 കാലയളവിൽ നടന്ന 4,155 രാജ്യാന്തര ദത്തെടുപ്പുകളിൽ 2,336 എണ്ണം പെൺകുട്ടികളും 1,819 എണ്ണം ആൺകുട്ടികളുമാണ്. ഇത് ഒരുപക്ഷെ ലിംഗപരമായ മുൻഗണനയെ സൂചിപ്പിക്കുന്നു. രാജ്യത്തിനകത്തെയും രാജ്യാന്തരവുമായ ദത്തെടുക്കലുകളിൽ ആൺകുട്ടികളേക്കാൾ കൂടുതലായി പെൺകുട്ടികളെയാണ് ദത്തെടുക്കുന്നത്.
**********
(Release ID: 2171478)
Visitor Counter : 28