ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സർക്കാർ ഓഫീസല്ലാത്ത സ്ഥാപനത്തിൽ ഡെപ്യൂട്ടേഷൻ/ഫോറിൻ സർവീസിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുന്നതിനുള്ള 'ഫോം A 2' നേരിട്ട് സമർപ്പിക്കാവുന്നതാണ്

Posted On: 25 SEP 2025 4:17PM by PIB Thiruvananthpuram
2025 ജനുവരി 24നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഏകീകൃത പെൻഷൻ പദ്ധതി(UPS) വിജ്ഞാപനം ചെയ്തത്. കേന്ദ്ര സർക്കാർ ഓഫീസ് അല്ലാത്ത സ്ഥാപനത്തിൽ ഡെപ്യൂട്ടേഷൻ/ഫോറിൻ സർവീസിലുള്ളവരും ഏകീകൃത പെൻഷൻ പദ്ധതിക്ക് അപേക്ഷിക്കാൻ കഴിയാത്തവരുമായ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവരുടെ മാതൃ സ്ഥാപനത്തിൻ്റെ നോഡൽ ഓഫീസിൽ കൃത്യമായി പൂരിപ്പിച്ച ഫോം A2 നേരിട്ട് സമർപ്പിക്കാവുന്നതാണ്. ഈ അപേക്ഷകൾ നിർദ്ദിഷ്ട നടപടിക്രമം അനുസരിച്ച് നോഡൽ ഓഫീസ് കൈകാര്യം ചെയ്യും. തുടർന്ന് സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി(CRA) സംവിധാനത്തിലൂടെ ഏകീകൃത പെൻഷൻ പദ്ധതിയിലേക്കുള്ള മൈഗ്രേഷൻ പ്രക്രിയ ആരംഭിക്കും.

01.04.2025-നോ അതിനുശേഷമോ കേന്ദ്ര സർക്കാർ സർവീസിൽ പ്രവേശിച്ച  ജീവനക്കാർക്ക് പദ്ധതി ബാധകമാണ്. കൂടാതെ ദേശീയ പെൻഷൻ പദ്ധതി(NPS)ക്ക് കീഴിലുള്ള നിലവിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

ഈ ചട്ടക്കൂടിൻ്റെ സുതാര്യമായ നടത്തിപ്പ് സാധ്യമാക്കുന്നതിനായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി(PFRDA) 2025 മാർച്ച് 19-ന് PFRDA (ദേശീയ പെൻഷൻ പദ്ധതികയ്ക്ക് കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രവർത്തനക്ഷമത) ചട്ടങ്ങൾ 2025 വിജ്ഞാപനം ചെയ്തു.

അർഹരായ ജീവനക്കാർക്കും NPS നു കീഴിൽ വിരമിച്ച മുൻകാല ജീവനക്കാർക്കും UPS തിരഞ്ഞെടുക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്.
 
****************

(Release ID: 2171298) Visitor Counter : 14
Read this release in: English , Urdu , Hindi , Tamil