പരിസ്ഥിതി, വനം മന്ത്രാലയം
സേവാ പർവ് 2025' ന്റെ ഭാഗമായി സമൂഹപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, കേന്ദ്ര പരിസ്ഥിതി മന്ത്രി ന്യൂഡൽഹിയിലെ അസോല ഭട്ടി വന്യജീവി സങ്കേതത്തിൽ തൈച്ചെടി നട്ടു
Posted On:
25 SEP 2025 10:41AM by PIB Thiruvananthpuram
‘സേവാ പർവ് 2025’ ന്റെ ഭാഗമായി, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് ന്യൂഡൽഹിയിലെ അസോല ഭട്ടി വന്യജീവി സങ്കേതത്തിൽ (ABWLS) വൃക്ഷത്തൈ നട്ടു. 'ഏക് പേഡ് മാ കേ നാം' എന്ന ദേശീയ പരിപാടിക്ക് കീഴിൽ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമായിരുന്നു ഈ പരിപാടി.
സ്കൂൾ കുട്ടികളും കേന്ദ്ര മന്ത്രാലയത്തിലെയും ഡൽഹി ഗവണ്മെന്റിന്റെ (GNCTD വനം വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥരും എബിഡബ്ല്യുഎൽഎസിൽ വിന്യസിച്ചിരിക്കുന്ന രാജ്‌പുത് റെജിമെന്റിലെ 132 ഇക്കോ ടാസ്‌ക് ഫോഴ്‌സ് (ETF)അംഗങ്ങൾ എന്നിവരും പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തു. സ്കൂൾ വിദ്യാർത്ഥികളുമായും ഇടിഎഫ് ജീവനക്കാരുമായും സംവദിച്ച ശ്രീ യാദവ്, പ്രകൃതിയെ പരിപോഷിപ്പിക്കാനും പരിസ്ഥിതി സംരക്ഷണം ഒരു കൂട്ടായ സാമൂഹ്യ പ്രസ്ഥാനമാക്കാനും അവരെ ആഹ്വാനം ചെയ്തു. രാഷ്ട്രത്തിന്റെ പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള സഹകരണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന്, ഈ യജ്ഞത്തിൽ മന്ത്രാലയത്തിലെ മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരുടെയും വിശിഷ്ട വ്യക്തികളുടെയും പങ്കാളിത്തം സഹായകരമായി.
'ഏക് പേഡ് മാ കേ നാം' സംരംഭം വിഭാവനം ചെയ്യുന്ന പോലെ, അമ്മയോടുള്ള ബഹുമാനാർത്ഥം മരങ്ങൾ നടാനും പരിപാലിക്കാനും പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും പരിപാടി വഴിയൊരുക്കി. സേവാ പർവിന് കീഴിൽ പരിസ്ഥിതി സംരക്ഷണത്തിനായി സമൂഹപങ്കാളിത്ത പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് പരിപാടി അവസാനിച്ചത്.
SKY
*********************
(Release ID: 2171122)
Visitor Counter : 9