ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
വേൾഡ് ഫുഡ് ഇന്ത്യ 2025 ലെ ഫിഷ് ടെക് പവലിയൻ കേന്ദ്ര സഹമന്ത്രി പ്രൊഫ എസ്.പി സിംഗ് ബാഗേൽ നാളെ ഉദ്ഘാടനം ചെയ്യും.
Posted On:
24 SEP 2025 7:30PM by PIB Thiruvananthpuram
സെപ്റ്റംബർ 25 മുതൽ 28 വരെ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ കേന്ദ്രഫിഷറീസ്, മൃഗസംരക്ഷണ,ക്ഷീരവികസന മന്ത്രാലയ(MoFAHD)ത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് പങ്കെടുക്കും.ഫിഷറീസ് വകുപ്പിൻ്റെ ആകർഷകമായ 'ഫിഷ് ടെക്' പവലിയൻ കേന്ദ്ര ഫിഷറീസ്,മൃഗസംരക്ഷണ,ക്ഷീരവികസന,പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ എസ്.പി സിംഗ് ബാഗേൽ 2025 സെപ്റ്റംബർ 25 ന് ഉദ്ഘാടനം ചെയ്യും.ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ.അഭിലക്ഷ് ലിഖി,വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിലെ ഹാംഗർ നമ്പർ 1, B05 പവിലിയനിലാണ് ഫിഷ് ടെക് പവലിയൻ സ്ഥിതി ചെയ്യുന്നത്.ഫിഷറീസ് വകുപ്പ്,കേന്ദ്ര ഫിഷറീസ്,മൃഗസംരക്ഷണ,ക്ഷീരവികസന മന്ത്രാലയം,നാഷണൽ ഫിഷറീസ് ഡെവലപ്മെൻ്റ് ബോർഡ് (NFDB) എന്നിവ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ റീഫുകൾ,കേജ് കൾച്ചർ,ബയോഫ്ലോക്ക് സിസ്റ്റംസ്,റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റംസ് (RAS),അക്വാപോണിക്സ്,ഫിഷിംഗ് ഗിയർ,ട്രാൻസ്‌പോണ്ടറുകൾ,ഡ്രോൺ സാങ്കേതികവിദ്യ തുടങ്ങിയ നൂതനവും സംവേദനാത്മകവുമായ മാതൃകകൾ പ്രദർശിപ്പിക്കുന്ന ഒരു സമർപ്പിത ടെക് പാർക്ക് പ്രദർശനത്തിൽ ഉണ്ടായിരിക്കും.ഈ സാങ്കേതികവിദ്യകൾ സുസ്ഥിര മത്സ്യകൃഷി,സമുദ്ര വിഭവങ്ങളുടെ
സംരക്ഷണം എന്നിവയുടെ ഭാവിയെ പ്രതിനിധീകരിക്കുന്നു.ഒപ്പം വ്യാപിപ്പിക്കാവുന്നതും, കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും,ഹരിതവുമായ പരിഹാരങ്ങൾ ഈ മേഖലയ്ക്ക് വാഗ്ദാനം ചെയ്യുന്നു.ഇന്ത്യയിലെ ജലവിഭവങ്ങളുടെ പാചക സാധ്യതകൾ നേരിട്ട് അനുഭവിക്കാൻ സന്ദർശകർക്ക് സവിശേഷമായ അവസരം നല്കുന്ന ഒരു ലൈവ് കുക്കിംഗ് സോണും ഫിഷ് ടെക് പവലിയനിൽ ഉണ്ടായിരിക്കും.
2025 സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5 മണി വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ "മത്സ്യ സംസ്കരണത്തിലൂടെയും മൂല്യവർദ്ധനയിലൂടെയും മത്സ്യത്തൊഴിലാളികളുടെ സമൃദ്ധി" എന്ന പേരിൽ ഒരു സമർപ്പിത സാങ്കേതിക സെഷൻ ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കും.സാങ്കേതികവിദ്യ,സംരംഭകത്വം,വിപണി ബന്ധങ്ങൾ എന്നിവയിലൂടെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നയരൂപകർത്താക്കൾ ,ഗവേഷകർ,സംരംഭകർ,വ്യവസായ പ്രമുഖർ എന്നിവരെ ഈ സെഷൻ ഒരുമിച്ച് കൊണ്ടുവരും.
******
(Release ID: 2170928)
Visitor Counter : 6