യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

2025-ലെ സ്പീഡ് സ്കേറ്റിംഗ് ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ചരിത്ര മെഡൽ ജേതാക്കളെ ഡോ. മൻസുഖ് മാണ്ഡവ്യ അനുമോദിച്ചു

Posted On: 24 SEP 2025 5:22PM by PIB Thiruvananthpuram
സെപ്റ്റംബർ 13 മുതൽ 21 വരെ ചൈനയിലെ ബീദൈഹെയിൽ നടന്ന 73-ാമത് ഇൻലൈൻ സ്പീഡ് സ്കേറ്റിംഗ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനെ കേന്ദ്ര യുവജനകാര്യ കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് അനുമോദിച്ചു.


ഇന്ത്യൻ സ്കേറ്റിംഗിനെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായ  പ്രകടനത്തിൽ, ദേശീയ ടീം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ച് മെഡലുകൾ  (മൂന്ന് സ്വർണ്ണം, രണ്ട് വെങ്കലം) നേടി. 40-ൽ അധികം രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.

സ്പീഡ് സ്കേറ്റിംഗ് ലോക ചാമ്പ്യൻഷിപ്പിൽ  ഇന്ത്യയുടെ ആദ്യത്തെ സീനിയർ മെഡൽ,
ജൂനിയർ വിഭാഗത്തിൽ ആദ്യത്തെ സ്വർണ്ണം, ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടം എന്നിങ്ങനെ നിരവധി ആദ്യ നേട്ടങ്ങൾ  നിറഞ്ഞതായിരുന്നു ഈ ചരിത്രപരമായ പ്രകടനം.


 "ലോക ചാമ്പ്യൻഷിപ്പിലെ ഈ ചരിത്രപരമായ പുരസ്‌കാരങ്ങൾ, നമ്മുടെ യുവജനങ്ങൾ, മുഖ്യധാരയിലുള്ള കായിക ഇനങ്ങളിലായാലും വളർന്നുവരുന്ന കായിക ഇനങ്ങളിലായാലും പുതിയ അതിരുകൾ കീഴടക്കുന്നുവെന്ന് കാണിക്കുന്നു. ഈ ശ്രദ്ധേയമായ പ്രകടനത്തിലൂടെ രാജ്യത്തിന്  മഹത്വം കൊണ്ടുവന്ന നമ്മുടെ കായികതാരങ്ങൾക്കും പരിശീലകർക്കും  സപ്പോർട്ട് സ്റ്റാഫിനും  റോളർ-സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കും ഞാൻ ഹൃദയപൂർവ്വം അഭിനന്ദനം അറിയിക്കുന്നു."കായികതാരങ്ങളെ  ആദരിച്ചുകൊണ്ട് ഡോ. മാണ്ഡവ്യ പറഞ്ഞു.

 ശ്രദ്ധേയമായ പ്രകടനങ്ങൾ:

ആനന്ദ്കുമാർ വേൽകുമാർ (22): സീനിയർ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ചു. രണ്ട് സ്വർണ്ണ മെഡലുകൾ (1000m സ്പ്രിന്റ് & 42,195m മാരത്തൺ), ഒരു വെങ്കല മെഡൽ (500m സ്പ്രിന്റ്) എന്നിവ നേടി.

കൃഷ് ശർമ്മ (18): 1000m സ്പ്രിന്റിൽ ഇന്ത്യയുടെ ആദ്യത്തെ ജൂനിയർ സ്വർണ്ണം നേടി.
അനിഷ് രാജ് (17): ജൂനിയർ മെൻസ്‌ വൺ ലാപ് സ്പ്രിന്റിൽ  വെങ്കല മെഡൽ നേടി.

ഈ ഇന്ത്യൻ സംഘത്തിൽ 20 കായികതാരങ്ങൾ (നാല് സീനിയർ പുരുഷന്മാരും  നാല് സീനിയർ സ്ത്രീകളും  അഞ്ച് ജൂനിയർ പുരുഷന്മാരും  ഏഴ് ജൂനിയർ സ്ത്രീകളും) ഉൾപ്പെട്ടിരുന്നു. 40-ൽ അധികം രാജ്യങ്ങൾ പങ്കെടുത്ത ഈ ചാമ്പ്യൻഷിപ്പിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 42 ഇനങ്ങളിലാണ് മത്സരം നടന്നത്.
 
 
 
****************************

(Release ID: 2170864) Visitor Counter : 8
Read this release in: English , Urdu , Hindi , Gujarati